Chapter Title : നീലാംബരി 11 [കുഞ്ഞൻ]
"ഹ ഹ ഹ ... പ്രശ്നങ്ങൾ ഒന്നും തീരാതെ.. എന്റെ തമ്പ്രാട്ടി... ഇങ്ങള് എത്ര പ്രാവശ്യം ഈ കൊരങ്ങനെ കൊണ്ട് ചുട് ചോറ് ബാരിക്കണ പോലെ എന്നെകൊണ്ട് എന്തെല്ലാം ചെയ്യിപ്പിച്ചെക്ക്ണ്... ഒരക്ഷരം ഉരിയാടാതെ അനുസരിക്കുകയേം ചെയ്തു... ഇപ്പോഴും ഇങ്ങടെ കാര്യം... ഇങ്ങടെ മോള്... മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിച്ച് കാര്യങ്ങൾ നേടാ..." "പ്ഫ... പട്ടി കഴുവേറി... ഞാൻ നിന്നെ കൊണ്ട് പണിയെടുപ്പിച്ച് ജീവിക്ക്യന്നോ..." തമ്പുരാട്ടിയുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു... "ഹും... നീ എന്താ പറഞ്ഞെ... ഞാൻ നേടി എന്ന് അല്ലേടാ... വേണേൽ ഞാനൊന്നോർമ്മിപ്പിക്കാം കൊറേ വർഷങ്ങൾക്ക് മുൻപ്... ഒരു പാതി രാത്രി കൈയബദ്ധം പറ്റി തമ്പ്രാട്ടി എന്ന് പറഞ്ഞ് എന്റെ മുന്നിലേക്കോടി വന്ന രണ്ട് പേരെ... ഓർമ്മയുണ്ടോ ഷംസുവിന്..." അയാൾ തല താഴ്ത്തി... "നിങ്ങൾ വിശ്വസിപ്പിച്ച് ഒരു മനുഷ്യനെ അറവു ശാലയിലേക്ക് കേറ്റി വിട്ടത് ഓർമ്മയുണ്ടോ... നിങ്ങൾ ചെയ്ത തെറ്റിന്റെ ഫലം അനുഭവിച്ചത് അതിനുള്ളിൽ ചെന്ന് ചാടിയ എന്റെ ജീവിതമായിരുന്നു... എന്റെ ആശ്രയമായിരുന്നു... എന്റെ തമ്പുരാൻ മരിച്ചപ്പോ അതിന്റെ ഉത്തരവാദികളെ തേടി എവിടേക്കും പോവേണ്ടി വന്നിരുന്നില്ല ഈ ദേവി തമ്പുരാട്ടിക്ക്... കൺമുന്നിൽ കുറ്റബോധം പേറിയ മനസ്സും ശരീരവുമായി... രണ്ടു പേർ... നീയും മൂർത്തിയും... ഓർമ്മയുണ്ടോ..." ഷംസുദ്ധീൻ ശരിക്കും വിറങ്ങലിച്ച് നിന്നു... കാരണം തമ്പുരാട്ടിക്ക് ഒന്നും അറിയില്ല എന്ന് വിചാരിച്ചിരുന്നിടത്ത് ഒരുപാട് കാര്യങ്ങൾ അറിയാം എന്ന് ഷംസുവിന് മനസ്സിലായി "എന്നിട്ടും നിനക്ക് എന്റെ തമ്പുരാൻ മരിക്കാൻ കാരണക്കാരനായ ആ വൃത്തികെട്ട മനുഷ്യന്റെ മകനുമായി ചങ്ങാത്തം... അവസാനം അവന്റെ ആവശ്യവുമായി എന്റെ മുന്നിൽ നീ കാലുമ്മേൽ കാലും കെറ്റി വെച്ചിരുന്ന്
💬 Comments
View all comments