Chapter Title : നീലാംബരി 13 [കുഞ്ഞൻ]
ഉടമ എന്നൊക്കെ പറയാം... " "അപ്പൊ ഇയാള് എങ്ങനെയാ ആക്‌സിഡന്റിൽ പെട്ടത്... " "അത് മനഃപൂർവം കൊണ്ട് വന്ന് ഇടിച്ചപോലെയാണ് എന്നാണ് അവൻ പറഞ്ഞത്... ഈ ദേവി തമ്പുരാട്ടിയുടെ ഒരു മകൾ ഉണ്ട്... നീലാംബരി.. അവരും ആ കാറിൽ ഉണ്ടായിരുന്നു... " "അല്ല അപ്പൊ ആ പെണ്ണെവിടെ..." കീലേരി അച്ചു താടിയിൽ വിരൽ കൊണ്ട് തട്ടി ചോദിച്ചു... "അച്ചു..." സണ്ണിച്ചൻ വിളിച്ചു... "എന്തോ..." കീലേരി അച്ചു വിളി കേട്ടു.. കാരണം ആ വിളി കേട്ടാൽ അറിയാം അച്ചായൻ എന്തോ തീരുമാനിച്ചിട്ടുണ്ട്... ഇനി അത് നടപ്പിലാക്കാൻ താൻ മുന്നിൽ വേണം... "നിനക്ക് കുറച്ച് പണിയുണ്ട് അച്ചു..." സണ്ണിച്ചൻ ചിരിച്ച് കൊണ്ട് പറഞ്ഞു... "ഉവ്വ് ഉവ്വേ... " അച്ചു തലയാട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു... ******************************************************* നീലാംബരി പുറത്തെ പുൽത്തകിടിയിലൂടെ പതിയെ നടന്നു... ഒരു ഷാൾ പുതച്ചിട്ടുണ്ട്... അവളുടെ കണ്ണുകളിൽ നിർവികാരത നിഴലിച്ച് നിന്നു... മുകളിൽ നിന്ന് തമ്പുരാട്ടി അവളെ തന്നെ നോക്കി നിന്നു... "മാഡം..” നീലാംബരി തിരിഞ്ഞു നോക്കി... ഭാസ്കരൻ ചേട്ടൻ... "ഇനി എന്നെ മാഡം എന്ന് വിളിക്കല്ലേ ഭാസ്കരൻ ചേട്ടാ... ചെറുപ്പത്തിലേ എന്നെ കുഞ്ഞേ എന്നല്ലേ വിളിക്കാറ്... ഇന്നിങ്ങനെ വിളിച്ചാ മതി... " അവൾ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി... "കുഞ്ഞ് തളരരുത്... കുഞ്ഞ് തളർന്നാ പിന്നെ തമ്പുരാട്ടിയും തളരും... ആരാണെന്നോ എവിടെയാണെന്നോ അറിയാത്ത ആ കാപാലിക്കാർക്ക് പിന്നെ എല്ലാം എളുപ്പമാവും... എന്തിനു വേണ്ടിയാണോ അവർ ഈ ക്രൂരതകൾ ഒക്കെ ചെയ്യുന്നത് അതിൽ അവർ പാടില്ല... ഈ ശരീരം കൊണ്ട് എന്ത് സഹായം വേണേലും ഞാൻ ചെയ്യാം...
💬 Comments
View all comments