0%

Chapter Title : നീലാംബരി 13 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 487

" ഭാസ്കരൻ ചേട്ടൻ തറപ്പിച്ച് പറഞ്ഞു... നീലാംബരിയുടെ മുഖത്ത് നിഴലിച്ച് നിന്നിരുന്ന ദുഃഖം അൽപ്പം കുറഞ്ഞതായി അയാൾ കണ്ടു... അവൾ ശരി എന്ന് തലയാട്ടി... അവൾ ബംഗ്ളാവിനകത്തേക്ക് തിരിഞ്ഞ് നടന്നു... നടക്കുമ്പോ ഒന്നുറപ്പിച്ചിരുന്നു... തന്റെ ജീവിതം ഇല്ലാതാക്കിയ ഒരുത്തനേം വെറുതെ വിടരുത്... ഇനി അത് സ്വന്തം അമ്മയായാൽ പോലും... അവൾ സ്റ്റെയർ കേസ് കേറി മുകളിൽ എത്തിയപ്പോ ദേവി തമ്പുരാട്ടി നിൽക്കുന്നു... അവൾ അമ്മയുടെ മുഖത്തേക്ക് നോക്കിയെങ്കിലും ഒന്നും പറയാൻ നിന്നില്ല... അവൾ അവളുടെ മുറിയിലേക്ക് നടന്നു... ആ ജനൽക്കരികിലേക്ക് നീങ്ങി ഇരുന്നു... ആ ജനൽ കമ്പികളിൽ കൈകൾ അമർത്തി... അവളുട കൈകളിൽ അമരുന്ന പോലെ ഒരു തോന്നൽ... അവൻ പിടിച്ച് നിൽക്കാറുള്ള ജനൽ കമ്പികളിൽ തലോടി... പിന്നെ മുഖം അമർത്തി... ഒരു കരച്ചിലായിരുന്നു... കവിൾത്തടം ചുവന്നു... ആ ചുവന്ന കാവിൽ തടത്തിലൂടെ അവളുടെ കണ്ണീർ ഒഴുകിയിറങ്ങി... മുറിയിലേക്ക് വന്ന ദേവി തമ്പുരാട്ടി അത് കണ്ടു... "മോളെ..." തമ്പുരാട്ടി വിളിച്ചു... നീലാംബരി കവിൾ തുടച്ച് അമ്മയെ നോക്കി... "ഇങ്ങനെ വിഷമിക്കല്ലേ... എനിക്ക് സഹിക്കുന്നില്ല.." "അമ്മ എന്തിനാ വിഷമിക്കുന്നത്... നഷ്ട്ടം എനിക്കല്ലേ... അത് ഞാൻ കരഞ്ഞു തീർക്കണം... അമ്മ പോയ്‌കൊള്ളൂ... എനിക്കിത്തിരി നേരം തനിച്ചിരിക്കണം” നീലാംബരി മുഖത്ത് നോക്കി പറഞ്ഞു... തമ്പുരാട്ടി തിരിഞ്ഞ് നടന്നു... "അമ്മേ..." തമ്പുരാട്ടി തിരിഞ്ഞു നോക്കി "വെറുതെയെങ്കിലും ഞാൻ വിശ്വസിച്ചോട്ടെ... ഈ നടന്നതിൽ ഒന്നും അമ്മക്ക് പങ്കില്ലെന്ന്...” കണ്ണുകളിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങി... തമ്പുരാട്ടിയുടെ തലയിൽ മിന്നൽ ഏറ്റപോലെയായി... തമ്പുരാട്ടി യാന്ത്രികമായി തിരിഞ്ഞു നടന്നു... അമ്മയുടെ ആ പോക്ക് കണ്ട് നീലാംബരി നിന്നു തമ്പുരാട്ടി

💬 Comments

View all comments