Chapter Title : നീലാംബരി 13 [കുഞ്ഞൻ]
"അതെ തമ്പുരാട്ടി... മനസ്സ് നിയന്ത്രിക്കാനുള്ള കഴിവ് നീലാംബരിക്ക് കിട്ടണമെങ്കിൽ കൂടെ ഒരാൾ വേണം... അവൾ ഒറ്റക്കാണെന്നുള്ള തോന്നൽ ആദ്യം മാറ്റണം... അതിന് കല്യാണത്തേക്കാൾ വലിയ ഒരു മരുന്നില്ല..." "അതിനു അവൾ സമ്മതിക്കില്ല... ഉറപ്പാ..." "സമ്മതിപ്പിക്കണം...അവളുടെ മനസ്സ് ആകെ അസ്വസ്ഥമാണ്. ഒരുപക്ഷെ ഒരു മാനസിക വിഭ്രാന്തി തന്നെ വന്നു കൂടായ്ക ഇല്ല... അവൾ ഇപ്പൊ എല്ലാരേയും ശത്രുക്കളായി കാണുന്നു... അത് മാറ്റണം... ഇല്ലെങ്കിൽ ചിലപ്പോ ദീപനെയും അവളെയും കൊല്ലാൻ പദ്ധതി ഇട്ടത് വരെ തമ്പുരാട്ടിയാണെന്ന് അവൾ പറയും... അവളെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഒരു പുരുഷന്റെ സാമീപ്യം ഉണ്ടായാൽ തന്നെ കാര്യങ്ങൾ നേർ വഴിയിൽ ചിന്തിക്കാൻ അവളെ പ്രേരിപ്പിക്കും... ഒരുപക്ഷെ ദീപനെ മറക്കാൻ വരെ അത് ഉപകരിക്കും..." രൂപേഷിന്റെ കണ്ണുകൾ തിളങ്ങി... "അതിന് ഒരു നല്ല പയ്യനെ കിട്ടണ്ടേ... ഇവൾക്കുണ്ടായ കാര്യങ്ങൾ ഇനി അറിയാൻ ആരെങ്കിലും ഉണ്ടോ... ഒരുവട്ടം കല്യാണം കഴിച്ച് ഡിവോഴ്സ് ആയി... പിന്നെ കല്യാണം കഴിക്കാതെ തന്നെ ഗർഭിണിയായ ഒരു യുവതിക്ക് ആര് ജീവിതം കൊടുക്കാനാണ്..." തമ്പുരാട്ടി ചോദിച്ചു... "ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റി ധരിക്കരുത്..." "പറയൂ രൂപേഷ് " "ഞാൻ കല്യാണം കഴിച്ചോട്ടെ... നീലാംബരിയെ... " "ങേ... " തമ്പുരാട്ടി ആദ്യം ശരിക്കൊന്ന് ഞെട്ടി... പിന്നെ കുറച്ച് നേരം ആലോചിച്ചു... "ഇല്ല... രൂപേഷ് അത് ശരിയാവും എന്ന് തോന്നുന്നില്ല... അവൾ... അവൾ ഒരിക്കലും സമ്മതിക്കില്ല... " "സമ്മതിപ്പിക്കണം... ഇല്ലേൽ ചിലപ്പോ കാര്യങ്ങൾ കൈ വിട്ട് പോകും... " ഒരു ഭീഷണിയുടെ സ്വരം രൂപേഷിന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു... തമ്പുരാട്ടിക്ക് അത് തീരെ ഇഷ്ട്ടപെട്ടില്ല... "രൂപേഷ് അത് നടക്കില്ല...
💬 Comments
View all comments