0%

Chapter Title : നീലാംബരി 13 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 491

അന്ന് ഉടുത്തൊരുങ്ങി ചെന്ന് കേറിയത് ഈ ജില്ല ഭരിക്കുന്ന... അല്ലെങ്കിൽ ഈ കേരളത്തിന്റെ വലിയ ഒരു ഭാഗം നിയന്ത്രിക്കുന്ന അധോലോക ബന്ധങ്ങൾ ഉണ്ട് എന്ന് പോലീസ് സംശയിക്കുന്ന ഒരാളുടെ അടുത്തേക്കാണെന്ന് പോലീസ് അറിഞ്ഞാൽ... സ്വന്തം മകളറിഞ്ഞാൽ... " "നിനക്കെന്താ വേണ്ടത്..." തമ്പുരാട്ടിയുടെ ശബ്ദത്തിൽ ഭയം നിഴലിച്ചിരുന്നു... "വെരി സിംപിൾ... നീലാംബരി എന്ന പൊന്മുട്ടയിടുന്ന താറാവിനെ " അവൻ കൈകൾ മുകളിലേക്കുയർത്തി... "അപ്പൊ നീ.. നീ ആണല്ലേ ഇതൊക്കെ വരുത്തി വെച്ചത്... " തമ്പുരാട്ടി അവന്റെ കോളറിൽ പിടിച്ച് കൊണ്ട് ചോദിച്ചു... കൈവീശി തമ്പുരാട്ടിയുടെ ചെകിടത്ത് ഒരു അടി കൊടുത്തു... "അങ്ങനെ വിചാരിക്കുന്നെങ്കിൽ വിചാരിച്ചോ... പക്ഷെ ഞാൻ പറഞ്ഞ കാര്യം നടക്കണം... മനസിലായല്ലോ... ഇല്ലെങ്കിൽ... പോയി കിടക്കാം ജയിലിൽ ... അതും സ്വന്തം മോളെ കൊല്ലാൻ നോക്കിയതിന്റെ പേരിൽ... സ്വന്തം മോൾടെ അവിഹിത ഗർഭത്തിന്റെ ഉടമയെ കൊന്ന കേസിൽ... പിന്നെ മൂർത്തിയെ കൊന്ന കേസിൽ.... " രൂപേഷ് വാതിൽ തുറന്നു പുറത്തേക്ക് പോയി... തമ്പുരാട്ടി പേടിച്ച് വിറച്ച് അവിടെ തന്നെ നിന്നു... *********************************** നീലാംബരിയോട് തമ്പുരാട്ടിക്ക് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു... അതേസമയം രൂപേഷിന്റെ ഭീഷണിക്ക് വഴങ്ങാതിരുന്നാൽ തനിക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോ പറയാതിരിക്കാനും സാധിച്ചില്ല... ഒരു ദിവസം നീലാംബരി മുന്നിലെ പുൽത്തകിടിയിൽ നടക്കുന്ന നേരത്ത് തമ്പുരാട്ടി രണ്ടും കൽപ്പിച്ച് അവളോടത്‌ പറഞ്ഞു... പുച്ഛിച്ചുള്ള ഒരു ചിരിയായിരുന്നു ആദ്യ പ്രതികരണം... "മോളെ... ഞാൻ പറയുന്നത് നിന്റെ നന്മക്ക് വേണ്ടിയാണ്... എല്ലാം അറിഞ്ഞ് നിന്നെ സ്വീകരിക്കാൻ ഇപ്പൊ..." "ഹാ... അതിനു എനിക്ക് ഒറ്റക്ക് ജീവിക്കാൻ പേടിയാണെന്ന് ആരാ പറഞ്ഞെ...

💬 Comments

View all comments