Chapter Title : നീലാംബരി 13 [കുഞ്ഞൻ]
ശബ്ദം... "ഇനി മുതൽ ഓഫീസ് കാര്യങ്ങൾ മാത്രം നോക്കിയാൽ മതി... കൊട്ടാരം കാര്യങ്ങൾ നോക്കാൻ ഇനി വേറെ ആളുണ്ടാവും..." നീലാംബരി തറപ്പിച്ച് പറഞ്ഞു... "മോളെ... " തമ്പുരാട്ടി വിളിച്ചു... "അമ്മേ ഇത് എന്റെ തീരുമാനമാണ്... എന്റെ ഭദ്രതക്ക് വേണ്ടി അമ്മക്ക് തീരുമാനം എടുക്കാം എങ്കിൽ... ഇനി അൽപ്പസ്വൽപ്പം അമ്മയുടെ കാര്യത്തിലും എനിക്ക് തീരുമാനം എടുക്കാം..." അവൾ തിരിഞ്ഞു ബംഗ്ളാവിലേക്ക് നടന്നു... "ആ പിന്നെ... രൂപേഷ്... ഇന്ന് തന്നെ മാറണം... കൊട്ടാരത്തിൽ നിന്ന്... ഓക്കേ... തല്ക്കാലം കമ്പനി ഗസ്റ്റ് ഹൗസ് ഉണ്ടല്ലോ അവിടെ താങ്ങിക്കോളൂ... വേറെ ഒരിടം ശരിയാകുന്നത് വരെ..." രൂപേഷിന് വഴിയേ പോവുന്ന വയ്യാവേലി എടുത്ത് കോണത്തിൽ വെച്ച പോലെയായി... തിടുക്കം കാണിച്ചത് മണ്ടത്തരമാണ് എന്ന് അവന് മനസിലായി... തമ്പുരാട്ടിയും ഉള്ളിലേക്ക് പോയി... രൂപേഷും കീലേരിയും മാത്രമായി... കീലേരി അച്ചു രൂപേഷിന്റെ അടുത്തേക്ക് ചെന്നു... എന്തെ എന്ന രൂപത്തിൽ രൂപേഷ് അച്ചുവിനോട് ആംഗ്യം കാണിച്ചു... "അപ്പൊ നിയാണല്ലേ ഈ രൂപേഷ്..." അതെ എന്ന ഭാവത്തിൽ രൂപേഷ് നിന്നു... "സോറി ആളറിയാതെ..." "ഓ അതൊന്നും സാരമില്ല... " രൂപേഷ് പറഞ്ഞു... കൈ ഓങ്ങി അവന്റെ ചെകിടത്ത് നോക്കി ഒന്നും കൂടി പൊട്ടിച്ചു കീലേരി അച്ചു... അടി കൊണ്ടയുടനെ ഒരു സൈഡിലേക്ക് മറിഞ്ഞു വീണു രൂപേഷ്... "ഓടടാ നായിന്റെ മോനെ... ഇനി നിന്നെയെങ്ങാനും ഈ പരിസരത്ത് കണ്ടാൽ... കൊന്നു കളയാനാ ഉത്തരവ്... " രൂപേഷ് എണീറ്റ് ഓടി... ഇതൊക്കെ അൽപ്പം അകലെ നിന്ന് കാണുകയായിരുന്നു നീല് അവനെ അടുത്തേക്ക് വിളിച്ചു... "അച്ചു... " അവൻ ഓടി ചെന്നു... "അതേതായാലും നന്നായി...
💬 Comments
View all comments