Chapter Title : നീലാംബരി 13 [കുഞ്ഞൻ]
"അപ്പൊ തന്റെ നിഗമനപ്രകാരം ചിലപ്പോ സ്റ്റീഫനെ ആരെങ്കിലും കൊന്നിട്ടുണ്ടാവും എന്നാണോ..." "അല്ല ഞാൻ... ഒരു പോസ്സിബിലിറ്റി പറഞ്ഞു എന്ന് മാത്രം... എന്തോ ക്ലിയർ എവിഡൻസ് തുറന്നു വച്ച് കൊണ്ട് ഇങ്ങനെയൊരു കൃത്യം ചെയ്യാൻ... " "വെയിറ്റ്... " രൂപാ മാഡം കൈ ഉയർത്തി പറഞ്ഞു... മഠത്തിന്റെ കണ്ണുകൾ ഫയലിലെ നമ്പറുകളിൽ തന്നെയാണ്... "ഷിബി ദാ ആ ഫയൽ എടുത്തേ..." രൂപാ മാഡം എന്തോ ഒരു കൊളുത്ത് കിട്ടിയ പോലെ പറഞ്ഞു. ഷിബി ചാക്കോ ആ ഫയൽ എടുത്ത് കൊടുത്തു... പിന്നെ രണ്ടു ഫയലും ഒരുമിച്ച് എടുത്ത് പരിശോധിച്ചു... രൂപാ മാഡത്തിന്റെ കണ്ണുകൾ കുറുകി... പിന്നെ പറഞ്ഞു "ഷിബി... ഇത് ചെറിയ കളിയൊന്നും അല്ല..." "എന്ത് പറ്റി മാഡം... " രൂപാ മാഡം ആ ഫയലുകൾ അയാൾക്ക് കൊടുത്തു... "ഞാൻ അടിയിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിക്കുന്ന നമ്പർ കണ്ടോ..." ഷിബി ചാക്കോ ആ ടെലെഫോൺ നമ്പർ നോക്കി... പിന്നെ ആ ഫയൽ മൊത്തം നോക്കി പിന്നെ അയാളുടെ കണ്ണ് ഒരു പ്രത്യേക സ്ഥലത്ത് ഉറച്ച് നിന്നു... പിന്നെ അയാൾ ചെറിയ സംശയത്തോടെ ചിന്തിച്ചു... പെട്ടെന്ന് "മാഡം... ഇത്..." "യെസ്... അത് തന്നെ... ഷിബി... " അയാൾ ചാടി എഴുന്നേറ്റു... "യെസ് ഗെറ്റ് റെഡി... ഞാൻ ഇപ്പൊ വരാം... നമ്മുക്ക് ഇപ്പൊ തന്നെ കാണണം... അവനെ... ചൂടോടെ അറിയണം..." "അല്ല മാഡം ഇപ്പൊ..." "അതൊക്കെ ശരിയാക്കമെടോ..." മാഡം വേഗം ഡ്രസ്സ് മാറി വന്നു... "കമോൺ ഷിബി... ലൈറ്റ്‌സ് ഗെറ്റ് ദേർ ഫാസ്റ്റ്... " അയാൾ തല കുലുക്കി... എസ് പി
💬 Comments
View all comments