Chapter Title : നീലാംബരി 15 [കുഞ്ഞൻ]
ചെയ്തു... ഇടയ്ക്കിടെ തമ്പുരാന്റെ ഇളയ സഹോദരി പാലക്കാട്ട് വന്നു നിൽക്കുന്നത് പതിവായി... തമ്പുരാൻ അതിൽ പ്രത്യേകിച്ച് അസന്തുഷ്ടത കാണിച്ചുമില്ല... ദേവിക്ക് ശരിക്കും വലിയൊരനുഗ്രഹമായിരുന്നു തമ്പുരാന്റെ ഇളയ സഹോദരി മഹാലക്ഷ്മി... ശിവകാമിയോട് പറയാൻ സാധിക്കാത്ത അവളുടെ വികാരങ്ങളും വിചാരങ്ങളും അവൾക്ക് മഹാലക്ഷ്മിയോട് പറയാൻ സാധിച്ചിരുന്നു... വേറെ ഒന്നും അല്ല... രുദ്രൻ തമ്പുരാന്റെ വഴിവിട്ട ബന്ധങ്ങൾ... "ഏട്ടത്തി... ഇത്ര പാവാവരുത്... അതുകൊണ്ടാ ഏട്ടൻ ഇങ്ങനെ കാള കളിച്ച് നടക്കണേ... അവിടെ കോലോത്ത് അച്ഛൻ തമ്പുരാന് ശരിക്കും വയ്യാണ്ടായി... ഏട്ടത്തി എത്രേം പെട്ടെന്ന് ഏട്ടന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും നീലുവിന്റെ പേർക്ക് മാറ്റിച്ചോളൂ..." ലക്ഷ്മിയുടെ ആ ഉപദേശം ശരിക്കും ഏറ്റു... പിടിച്ച പിടിയാലേ അച്ഛൻ തമ്പുരാനും അമ്മത്തമ്പുരാട്ടിയും കൂടി ആ സ്വത്തുക്കൾ മൂന്ന് പേരുടെയും പേരിലാക്കി... നീലാംബരിയുടെ പേരിൽ മാത്രം ആക്കിയാൽ മതിയെന്ന് ദേവി തമ്പുരാട്ടി പറഞ്ഞെങ്കിലും അച്ഛൻ തമ്പുരാന്റെ നിർദ്ദേശപ്രകാരം ദേവി തമ്പുരാട്ടിയെയും ഉൾപ്പെടുത്തി... നടത്തിപ്പവകാശം പൂർണമായും രുദ്രൻ തമ്പുരാന് നൽകിയതുമില്ല... അതോടെ തമ്പുരാന്റെ ഒളിസേവക്കുള്ള പണം കണ്ടെത്തുന്നത് നന്നേ ബുദ്ധിമുട്ടി... എന്തിനും ഏതിനും ദേവി തമ്പുരാട്ടി കൂടി അറിഞ്ഞാലേ പണം ചിലവാക്കാൻ പറ്റോ എന്നുള്ള അവസ്ഥയായി... അതിൽ രുദ്രൻ തമ്പുരാന് അമർഷം ഉണ്ടായിരുന്നെങ്കിലും പുറത്ത് കാണിച്ചില്ല... അങ്ങനെ ഒരു ദിവസം ഒരു വാർത്ത വന്നു... തമ്പുരാട്ടിയുടെ അച്ഛൻ തിരുമേനി മരണപെട്ടു... മകളെയും കൂട്ടി ദേവി തമ്പുരാട്ടി ഇല്ലത്തേക്ക് വച്ച് പിടിച്ചു... അച്ഛന്റെ മരണാന്തര ചടങ്ങുകൾ ഒക്കെ കഴിഞ്ഞു... പക്ഷെ വാലായ്മ വിടാതെ ഇല്ലത്തുനിന്ന് ഇറങ്ങാൻ പാടില്ലെന്നുള്ള കാരണം കൊണ്ട് തനിച്ചാക്കി 16 ദിവസം തമ്പുരാട്ടിക്ക് മാറി നിൽക്കേണ്ടി വന്നു...
💬 Comments
View all comments