0%

Chapter Title : നീലാംബരി 15 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 607

പാലക്കാട്ടേക്ക് തിരിച്ച് വന്ന ആ ദിവസം... ഒരിക്കലും മറക്കാത്ത ആ ദിവസം... പാലക്കാട്ടേക്ക് തിരിക്കുന്നത് തമ്പുരാട്ടി കോലോത്തേക്ക് പറഞ്ഞിരുന്നില്ല... അവൾ മൂന്ന് വയസ്സായ നീലാംബരിയെയും കൂട്ടി പൂമുഖത്തേക്ക് കേറി... സമയം ഒരു ഉച്ചക്ക് 2 മണി കഴിഞ്ഞിരിക്കും... സാധാരണ പ്രവർത്തി ദിവസമായതിനാൽ തമ്പുരാൻ ഓഫീസിൽ പോയിട്ടുണ്ടാവും എന്നറിയാമായിരുന്നതിനാൽ... താക്കോൽ കൊണ്ട് വാതിൽ തുറന്നു... തമ്പുരാനെ അറിയാവുന്നത് കൊണ്ട് ജോലിക്കാരെ ഒക്കെ താൻ വന്നിട്ട് വന്നാമതി എന്ന് ചട്ടം കെട്ടിയിരുന്നു... ബാഗും എടുത്ത് മുറിയിലേക്ക് പോയി... മുകളിലായിരുന്നു മുറി... അവിടെ നീലാംബരിയെ ഉറക്കി കെടുത്തി... താഴെ അടുക്കളയിലേക്ക് വന്നു... താഴേക്കിറങ്ങി അടുക്കളയിലേക്ക് നടക്കുമ്പോ ഇടതു വശത്തെ മുറിയിൽ നിന്നും ഒരു ഞെരക്കം കേട്ടു... സാധാരണ പുറത്തുനിന്നു കൊണ്ട് വരുന്ന സാധനങ്ങളും പിന്നെ ഒരു വേലക്കാരിയും കിടക്കുന്ന മുറിയാണ് അത്... ങേ.. ഇനി വേലക്കാരി വന്നോ... അവൾക്ക് പ്രത്യേകിച്ച് ഒരു സംശയവും തോന്നാത്തത് കൊണ്ട് ചാരിയിട്ട വാതിൽ അൽപ്പം തുറന്ന് നോക്കി... അവിടെ കണ്ട കാഴ്ച്ച അവളുടെ മനസിനെ പിടിച്ചുലച്ചു... രുദ്രൻ തമ്പുരാൻ ഏതോ ഒരു പെണ്ണിന്റെ മേലെ കിടന്ന് തന്റെ കാമം ശമിപ്പിക്കുന്നു... അയാൾ വായ പൊത്തിപിടിച്ചിരിക്കുന്നതിനാൽ അവളുടെ നേരിയ ഞെരക്കം മാത്രേ പുറത്ത് വരുന്നുണ്ടായിരുന്നുള്ളു... എന്തുചെയ്യണം എന്ന് ഒരുപിടിയും ഇല്ലായിരുന്നു... പുറത്ത് പറമ്പിൽ ആളുകൾ ഉണ്ട്... ഇപ്പൊ എങ്ങാനും താൻ വഴക്കുണ്ടാക്കിയാൽ ചിലപ്പോ മാനം നഷ്ടപ്പെടും... മാനം നഷ്ട്ടപ്പെട്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ്... അവൾ ചുറ്റും നോക്കി... കൈയിൽ ഒരു കത്തി കിട്ടി... പക്ഷെ ഒരു മുഖം മനസ്സിൽ തെളിഞ്ഞു വന്നു... "നീലാംബരി..." തന്റെ മാത്രം നീലു..

💬 Comments

View all comments