0%

Chapter Title : നീലാംബരി 15 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 618

അയാളെ കാത്തിരുന്നു... മുഖത്ത് നോക്കി നാല് വർത്തമാനം പറയാൻ... പക്ഷെ ഇരുട്ടിയിട്ടും കണ്ടില്ല... രാത്രി 10 മണിയായപ്പോ മൂർത്തി ഓടിക്കിതച്ചെത്തി... "തമ്പുരാട്ടി ചതിച്ചു... " "എന്താ മൂർത്തി... " "ആ വാസുദേവ ഭട്ടതിരിയെ തമ്പുരാനും കുറച്ച് പേരും കൂടി കൊന്നു... " "എന്തിന്..." തമ്പുരാട്ടി ഉറക്കെ ചോദിച്ചു... "അത്... അത്... " അപ്പോഴേക്കും ലക്ഷ്മി തമ്പ്രാട്ടി അവിടേക്ക് ഓടി വന്നു... "പറയ് മൂർത്തി എന്താ സംഭവിച്ചത്..." "ഞാൻ... ഞാൻ... അത്... ലക്ഷ്മി തമ്പ്രാട്ടിയും ഭട്ടതിരിപ്പാടും തമ്മിൽ..." "ങേ... " ദേവി തമ്പുരാട്ടി ശരിക്കും ഞെട്ടി വിറച്ചു.. "ലക്ഷ്മി സത്യാണോ..." തമ്പുരാട്ടി ചോദിച്ചു... "തമ്പുരാട്ടി അവർ ജഡം കാട്ടിൽ മറവ് ചെയ്യാൻ പോയിരിക്കുവാ... അത് കഴിഞ്ഞാൽ ഇങ്ങോട്ട് വരും... " ഇതെല്ലം കേട്ട് അവിടുത്തെ പണിക്കാരനായ ഭാസ്‍കരേട്ടൻ വന്നു... "ഭാസ്കരേട്ട..." തമ്പുരാട്ടി വിളിച്ചു... "ഇവളെ... ഇവളെ ഇപ്പൊ തന്നെ മാറ്റണം... എവിടേക്കെങ്കിലും..." തമ്പുരാട്ടി പറഞ്ഞു... അങ്ങനെ ലക്ഷ്മി തമ്പുരാട്ടിയെ ഭാസ്കരൻ ചേട്ടൻകൊണ്ടു പോയി... അൽപ്പം കഴിഞ്ഞപ്പോഴേക്കും കലി തുള്ളി രുദ്രപ്രതാപ വർമ്മ ബംഗ്ളാവിലേക്ക് വന്നു... "മൂർത്തി..." വന്നപാടെ മൂർത്തിയെ അയാൾ ഉഗ്രസ്വരത്തിൽ വിളിച്ചു... "എവിടെ... അവൾ എവിടെ... " അയാൾ ഗർജ്ജിച്ചു... "അറിയില്ല തമ്പുരാൻ... " മൂർത്തി അൽപ്പം ഭയത്തോടെ പറഞ്ഞു... "നീ അവളെ രക്ഷപെടാൻ സഹായിച്ചു അല്ലെടാ നായെ..." ആക്രോശിച്ചുകൊണ്ട് അയാൾ മൂർത്തിയെ ആഞ്ഞു ചവിട്ടി... "ഇല്ല തമ്പുരാനേ... ഞാൻ തമ്പ്രാട്ടിയെ കാണാനില്ലായിരുന്നു..." മൂർത്തി ഒരു കള്ളം പറഞ്ഞു... "പ്ഫ... നായിന്റെ മോനെ... കള്ളം പറയുന്നോ... " തമ്പുരാൻ പിന്നെയും നിലത്തിട്ട് മൂർത്തിയെ ചവിട്ടി. അയാൾ ഗുണ്ടകളോടായി

💬 Comments

View all comments