0%

Chapter Title : നീലാംബരി 15 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 619

പറഞ്ഞു... "കേറി നോക്കടാ.. കണ്ടാൽ വലിച്ച് പിടിച്ച് കൊണ്ട് വാ..." ഗുണ്ടകൾ ഉള്ളിലേക്ക് പാഞ്ഞു... പിന്നാലെ തമ്പുരാനും കൊട്ടാരത്തിനുൾവശം മുഴുവൻ തിരഞ്ഞെങ്കിലും ലക്ഷ്മി തമ്പ്രാട്ടിയെ കാണാൻ സാധിച്ചില്ല... അയാൾ പുറത്തേക്ക് വന്നു... "ഡാ... നാറി... നീ അവളെ എങ്ങോട്ടാ മാറ്റിയത്... നിന്റടുത്ത് ഞാൻ പറഞ്ഞപ്പോഴേ വിചാരിച്ചു.... നീ അവളെ രക്ഷപെടുത്താൻ കൂട്ട് നിൽക്കുമെന്ന്... " തമ്പുരാൻ വീണ്ടും മൂർത്തിയെ തൊഴിച്ചു... അപ്പോഴാണ് മൂർത്തിയുടെ മനസിലെ നന്മ ദേവി തമ്പുരാട്ടിക്ക് മുഴുവനായും മനസിലായത്... അവളെ ഇവിടുന്നു നിന്നും രക്ഷപെടുത്തി സ്വയം അപകടത്തിൽ ചെന്ന് ചാടിയ മൂർത്തിയെ ദേവി തമ്പുരാട്ടി മനസാലെ അഭിനന്ദിച്ചു... "പറയെടാ... പട്ടി... " "നിർത്ത്... നിർത്താനാ പറഞ്ഞത്...” തമ്പുരാട്ടിയുടെ ശബ്ദം പതിവിലും ഉയർന്നിരുന്നു... "എന്തിനാ... എന്തിനാ അവളെ അന്വേഷിക്കുന്നത്... " അതെ ദേഷ്യത്തിൽ തന്നെ പറഞ്ഞു... "ഞാനാ... ഞാനാ അവളെ രക്ഷപെടുത്തിയത്... അല്ലെങ്കിൽ സ്വന്തം ഏട്ടൻ തന്നെ... അവളെ..." തമ്പുരാട്ടി പൂമുഖത്തെ ചവിട്ടു പടിയിൽ തളർന്നിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി "മതിയായില്ലേ നിങ്ങൾക്ക്... എന്തിനാ എന്നോട് ഇത്രേം ക്രൂരത... അവളെ കൊല്ലുന്നതിനു പകരം എന്നെ കൊല്ല്... നിങ്ങൾ എന്റെ ജീവിതത്തിൽ വന്നപ്പോ തൊട്ട് മനഃസമാധാനം ഞാൻ അറിഞ്ഞിട്ടില്ല... എനിക്കിനി വയ്യ..." "നിർത്തടി... " ഒരു ആക്രോശമായിരുന്നു തമ്പുരാന്റെ... "നീ രക്ഷപെടുത്താൻ നോക്കിട്ട് കാര്യമില്ല... എന്റെ പരമ്പരയിലെ ഒരു പെണ്ണും പെഴച്ച് പെറ്റിട്ടില്ല... അവളെ ജീവനോടെ ആരും ഇനി കാണില്ല..." തമ്പുരാൻ പറഞ്ഞു "ശരിയാ... നിങ്ങടെ കുടുംബത്തിന് പെഴപ്പിച്ചല്ലേ ശീലമുള്ളൂ..." ആഞ്ഞൊരടിയായിരുന്നു അതിന് മറുപടി... പിന്നെ കൂടെ വന്ന ഗുണ്ടകളേം കൂട്ടി ജീപ്പെടുത്ത് പുറത്തേക്ക് പോയി... അടികൊണ്ട്

💬 Comments

View all comments