Chapter Title : നീലാംബരി 15 [കുഞ്ഞൻ]
വീണ തമ്പുരാട്ടിയെ മൂർത്തി എഴുനേൽക്കാൻ സഹായിച്ചു... കണ്ണുകൾ കലങ്ങിയിരുന്നു... "തമ്പുരാട്ടി... കുഴപ്പമൊന്നും ഇല്ലല്ലോ..." "മൂർത്തി... ലക്ഷ്മി... അവൾക്കൊന്നും സംഭവിക്കരുത്... അയാൾടെ കൈയിൽ കിട്ടരുത്... " തമ്പുരാട്ടി ഒരു അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു... തമ്പുരാട്ടിയെ അവിടെ നിർത്തി മൂർത്തി ഓടി പുറത്തേക്ക്... ഇരുളിലേക്ക് ഓടി മറയുന്ന മൂർത്തിയെ ഇപ്പോഴും ദേവി തമ്പുരാട്ടി ഓർത്തിരിക്കുന്നു... ഓർമകളുടെ വലയത്തിൽ നിന്നും തമ്പുരാട്ടി പുറത്തേക്ക് വന്നു... "തമ്പുരാട്ടി... തമ്പുരാട്ടി..." ആ വിളി പഴയകാലത്തിന്റെ മാറാപ്പിൽ നിന്നും ദേവി തമ്പുരാട്ടിയെ എഴുന്നേൽപ്പിച്ചു... "ഹാ... ഭാസ്കരേട്ടനോ... എന്താ ഭാസ്ക്കരേട്ടാ..." "അത്... എനിക്ക് പറയാമോ എന്നറിയില്ല... " "എന്തായാലും പറഞ്ഞോളൂ... ഭാസ്‍കരേട്ടനെ പോലുള്ള നല്ല ആളുകളെ ഞാൻ അകറ്റി നിർത്താൻ ശ്രമിക്കരുതായിരുന്നു... ഒരു നല്ല മനസ്സ് കൊറേ കാലം എന്നോടൊപ്പം ഉണ്ടായിരുന്നു... അത് നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ ഐശ്വര്യവും നഷ്ട്ടപെട്ടു... ഇനി ഭാസ്കരേട്ടനെ കൂടി നഷ്ട്ടപെടുത്തിയാൽ ചിലപ്പോ.... " അർദ്ധോക്തിയിൽ തമ്പുരാട്ടി നിർത്തി... "മൂർത്തി അല്ലെ... തമ്പുരാട്ടി... മൂർത്തി സാറ് ഉണ്ടായിരുന്നപ്പോ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല... എല്ലാ കാര്യങ്ങളും അങ്ങേര് തന്നെ ശരിയാക്കുമായിരുന്നു... പക്ഷെ ... ഇപ്പൊ..." "ഉം... നഷ്ടപ്പെട്ടതിന്റെ വില അത് നഷ്ട്ടപെടുമ്പോഴേ അറിയൂ... മൂർത്തി എന്ന നല്ല മനസ്സിന്റെ വില ഞാൻ ഇന്നറിയുന്നു... ഞാൻ അയാളെ കൂടുതൽ കെയർ ചെയ്യണമായിരുന്നു... ചിലപ്പോഴൊക്കെ വെറും തൊഴിലാളിയെ കാണുന്ന പോലെ കണ്ടു... എന്റെ കൂടെ 20 വർഷത്തിലധികം.. സ്വന്തമായി ഒരു കുടുംബം പോലും ഉണ്ടാക്കാതെ... എനിക്ക് വേണ്ടി..." തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞു... "പറയണം... പറയണം തമ്പുരാട്ടി പോലീസിനോട്... തമ്പുരാട്ടിക്ക് അറിയുന്നത് മുഴുവൻ... സിന്ധുവിനെയും... മൂർത്തി സാറിനെയും കൊന്നവർ
💬 Comments
View all comments