0%

Chapter Title : നീലാംബരി 5 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 697

കെട്ടി പിടിച്ചു... തന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷം ഇതിനുമുൻപ് കിട്ടിയിട്ടില്ല... അവൾ ശരിക്കും ഒരു സ്ത്രീ ആയി മാറുകയായിരുന്നു... ചിന്താഗതികൾ തന്നെ മാറി വരുന്നു... അവളുടെ മനസ്സിലെ ആശങ്കകൾ ഒഴിയുന്ന പോലെ... എത്ര നേരം അങ്ങനെ കെട്ടി പിടിച്ചു നിന്നു എന്നറിയില്ല... ദീപൻ എന്തോ ആലോചനയിൽ ആണ് എന്ന് തോന്നിയ നിമിഷം അവൾ എഴുന്നേറ്റു... "എന്താ... എന്താ ഈ ആലോചിക്കുന്നേ... " പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു... "ഏയ്... ഒന്നുമില്ല..." അവൻ അവൾക്ക് മുഖം കൊടുക്കാതെ പിന്തിരിഞ്ഞു... അവൻ ജനലിലൂടെ പുറത്തേക്കൊന്ന് സൂക്ഷിച്ചു നോക്കി... അവന്റെ കണ്ണുകൾ അൽപ്പം ഒന്ന് ചുളിഞ്ഞു... "നീലു... വേഗം ഡ്രസ്സ് എടുത്തിട്..." അൽപ്പം പരിഭ്രാന്തിയിൽ തന്നെ പറഞ്ഞു... "എന്തിനാ... ദാ രണ്ടു മണി കഴിഞ്ഞല്ലേ ഉള്ളു... ശരിക്കൊന്ന് ഉണങ്ങിക്കോട്ടെ... " അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു... അവൻ മുഖത്തേക്ക് നോക്കി... അവിടെ ഇത്രേം നേരം കണ്ട ദീപനെയല്ല അവൾ കണ്ടത്... ആ മുഖഭാവം യാന്ത്രികമായി അവളെ വസ്ത്രങ്ങൾ അണിയാൻ നിർബന്ധിച്ചു... വസ്ത്രങ്ങൾ അണിഞ്ഞതും അവർ മുറിയുടെ പുറത്തേക്ക് കടന്നു... വേഗത്തിൽ നടക്കാൻ ഒരുങ്ങിയ അവളെ ദീപൻ പിടിച്ചു നിർത്തി... ചുമരിൽ ചാരി നിർത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... " എന്റെ പിന്നാലെ... പതുക്കെ... ഒക്കെ... ശബ്ദം വരരുത്... ആ ചെരുപ്പ് ഊരി താ.. " അവൾ ചെരുപ്പ് ഊരി കൊടുത്തു.. അവന്റെ മുഖത്തെ വെപ്രാളവും മറ്റും ശരിക്കും അവളെ പേടിപ്പിച്ചു കഴിഞ്ഞിരുന്നു... അവൻ ആ ഹൈ ഹീൽഡ് ഷൂസിന്റെ ഹീൽ ഒടിച്ചു കളഞ്ഞു... "ഇത് കൈയിൽ പിടിച്ചോ... ബാഗ് എവിടാ..." അവൾ

💬 Comments

View all comments