Chapter Title : നീലാംബരി 5 [കുഞ്ഞൻ]
ചുറ്റും നോക്കികൊണ്ട് അടുത്തുള്ള ടേബിളിലേക്ക് നോക്കി കണ്ണ് കാണിച്ചു... അവിടെ തന്നെ നില്ക്കാൻ പറഞ്ഞ് അവൻ ബാഗിനടുത്തേക്ക് നീങ്ങി... അവന്റെ കണ്ണുകൾ ചുറ്റും കറങ്ങി നടന്നു... ആ ബാഗ് അവൻ കൈയിൽ എടുത്തു... കൈ കാട്ടി നീലബാരിയോട് പതുക്കെ വരാൻ പറഞ്ഞു... അടുത്തെത്തിയ അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു "എന്താ... എന്താ... കുഴപ്പം..." "പേടിക്കരുത്... നിന്റെ ജീവൻ ആവശ്യമുള്ളവർ പുറത്തുണ്ട്... " അവൻ വേഗത്തിൽ ഷർട്ട് എടുത്തിട്ടു... നീലാംബരി ആ തണുപ്പിലും പെട്ടെന്ന് വിയർത്തു... ഈശ്വരാ... തോക്കുണ്ട്.. പക്ഷെ ശരിയായ രീതിയിൽ ഉപയോഗിക്കാനോ... ഫൈറിങ് പ്രാക്റ്റിസോ ഒന്നും ചെയ്തിട്ടില്ല... പണമുള്ള തനിക്ക് ഇതൊന്നും അറിയാനോ പഠിക്കാനോ കഴിഞ്ഞില്ല. ജീവിക്കാൻ വേണ്ടി ഡ്രൈവർ ആയ ദീപന്റെ കാര്യം പിന്നെ പറയേണ്ടല്ലോ... "നീലു... ഗൺ എടുക്ക്..." "എടുത്തിട്ട് കാര്യം ഒന്നും ഇല്ല... എനിക്കറിയില്ല... " "എടുക്ക്.." അവൾ ബാഗിൽ നിന്നും തോക്കെടുത്ത് അവനു കൊടുത്തു... പക്ഷെ... അവൻ ഗൺ കിട്ടിയതും... അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് മറിച്ച് നോക്കി... മാഗസിൻ റിലീസ് ചെയ്യുന്ന സ്വിച്ച് അമർത്തി... താഴേക്കാക്കി വീണ്ടും ലോഡ് ചെയ്ത് സേഫ്റ്റി ഓഫ് ആക്കി അവൻ നെഞ്ചോട് പിടിച്ചു... വളരെ പരിചയം ഉള്ള പോലെയുള്ള അവന്റെ പ്രവർത്തികൾ കണ്ടപ്പോ അവൾ നിശ്ചലയായി നിന്നു... താൻ ശരിക്കും ഒരപകടത്തിൽ ആണെന്ന് അവൾക്ക് തോന്നി... അവൻ മുന്നോട്ട് നടന്നു... പക്ഷെ ആ ചുമരും ചാരി അവൾ അവിടെ നിന്നു... അവളുടെ കണ്ണുകളിൽ ഭയവും സങ്കടവും നിഴലിച്ചു നിന്നു... തന്റെ പിന്നിൽ നീലാംബരി ഇല്ല എന്നറിഞ്ഞ ദീപൻ തിരിഞ്ഞു നോക്കി... അവിടെ ഭയത്തോടെ തന്നെ
💬 Comments
View all comments