Chapter Title : നീലാംബരി 5 [കുഞ്ഞൻ]
അവൾ യാന്ത്രികമായി അവന്റെ പിന്നാലെ നടന്നു... വീടിനു പുറത്തെത്തിയതും... വാതിലിന്മേൽ ഒരു വെടിയുണ്ട വന്നു തറച്ചു... നീലാംബരി ശരിക്കും വിറച്ചു... "നീലു... ഡൗൺ... ഡൗൺ... ആ തൂണിന്റെ താഴെ..." അവൾ തൂണിന്റെ മറവിലേക്ക് നീങ്ങി... അവിടെ ഇരുന്നു... അവൻ വേറെ ഒരു തൂണിന്റെ അവിടേക്ക് നീങ്ങി... തൂണിന്റെ മറവിൽ നിന്നും വെടി ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി... മരത്തിന്റെ മറവിൽ രണ്ടു പേരുടെ സാനിദ്ധ്യം അവൻ അറിഞ്ഞു... അവൻ വീണ്ടും ഗൺ ലോഡ് ചെയ്തിരിക്കുന്നത് റെഡി ആണോ എന്ന് നോക്കി... അവൻ ചാരി നിന്നിരുന്ന തൂണിലേക്ക് നാലഞ്ചു തവണ വെടിയുണ്ട വന്ന് തറച്ചു... അവൻ നീലാംബരിയുടെ മുഖത്തേക്ക് നോക്കി... നിസ്സഹായതയോടെ... തൂണിന്റെ മറവിൽ ഇരുന്ന് കരയുന്ന നീലാംബരിയെ കണ്ടപ്പോ അവന്റെ ചങ്ക് പിടഞ്ഞു... അവൾ അവന്റെ മുഖത്തേക്ക് നോക്കി... ഒരുമാതിരി അറക്കാൻ കൊണ്ട് പോകുന്ന മാടുകൾ അറവുകാരന്റെ മണം അടിക്കുമ്പോ മുഖത്തേക്ക് നോക്കുംപോലെ... അവന്റെ ഇടനെഞ്ച് പിടഞ്ഞു... അവൻ കഴുത്ത് രണ്ടും ഇരുവശത്തേക്കും ചെരിച്ചു... കഴുത്ത് പൊട്ടുന്ന ശബ്ദം... നീലാംബരി അവന്റെ കണ്ണുകളിലേക്ക് നോക്കി... അവിടെ കണ്ടത് പഴയ ദീപനെ ആയിരുന്നില്ല... സംഹാരരുദ്രനായ വീരഭദ്രൻ... അവന്റെ കണ്ണുകളിൽ അഗ്നി ജ്വലിക്കുന്ന പോലെ തോന്നി... അവൻ മുറ്റത്തേക്കെടുത്തു ചാടി ആ മരത്തിന്റെ മറവിൽ നിൽക്കുന്നവരുടെ നേരെ വെടിയുതിർത്തു... ദീപന്റെ അപ്രതീക്ഷിത ആക്രമത്തിൽ അവർ ആദ്യം ഒന്ന് പകച്ചു... പക്ഷെ അവരും തിരിച്ച് വെടി വച്ചു.. അവൻ മണ്ണിൽ ചാടി ഉയർന്നു മറിഞ്ഞു വീണ് ചാടി എഴുന്നേറ്റു... അവൻ വീണ്ടും വെടിയുതിർത്തു... ഒരു ആക്രമിയുടെ വലം തോളിൽ തറച്ചു... അയാൾ
💬 Comments
View all comments