Chapter Title : നീലാംബരി 5 [കുഞ്ഞൻ]
പിന്നിലേക്ക് മറിഞ്ഞു വീണു... രണ്ടാമത്തെ ആൾ വെടിയേറ്റ് വീണ ആക്രമിയുടെ അടുത്തേക്ക് ഓടി ചെന്നു... ദീപൻ വീണ്ടും വെടിയുതിർത്തു... നിലത്തു വീണ ആക്രമിയെ പൊക്കി എഴുന്നേൽപ്പിച്ച് മരത്തിന്റെ മറവിലേക്ക് നീങ്ങി... ദീപൻ തന്റെ ഗൺ ആ മരത്തിനു നേരെ പിടിച്ചു... ഇതെല്ലാം കണ്ട് നീലാംബരിക്ക് ഒരു പകപ്പായിരുന്നു... തന്റെ കണ്മുന്നിൽ നടക്കുന്ന ആക്ഷൻ രംഗങ്ങൾ സിനിമയിൽ മാത്രമേ അവൾ കണ്ടിട്ടുള്ളു... "വാടാ... പുറത്തേക്ക് വാ... ഞാൻ ഇവിടെ തന്നെ ഉണ്ടാവും... ചെന്ന് പറയ്... നിന്നെ അയച്ചവന്മാരോട്... ദാ ആ കാണുന്നവളും ഉണ്ടാവും ജീവനോടെ... എന്റെ മരണം വരേയ്ക്കും... " ദീപൻ ഉറക്കെ വിളിച്ചു പറഞ്ഞു... ആക്രമികൾ പെട്ടെന്ന് തന്നെ വനത്തിനുള്ളിലേക്ക് ഓടി മറിഞ്ഞു... ഓടി മറയുന്നവരെ നോക്കി കൊണ്ട് നീലാംബരി അവന്റെ അടുത്തേക്ക് വന്നു... "എന്തിനാ... അവരെ വെറുതെ വിട്ടത്... " "ഹും... അവരെ എന്തിനാ ഞാൻ കൊല്ലുന്നേ... വെറും വാടകക്കാർ... " അവൻ തിരിഞ്ഞു വീടിന്റെ ഉമ്മറത്തേക്ക് നടന്നു... അവളുടെ ബാഗ് എടുത്ത് കൈയിൽ പിടിച്ചു... ആശ്ചര്യത്തോടെ അവൾ ചോദിച്ചു... "ആരാ... ആരാ… നീ... എന്തിനാ എന്റെ ജീവിതത്തിലേക്ക് വന്നത്... " അക്രമികളിൽ നിന്ന് പോയ തോക്ക് സ്വന്തം അരയിൽ തിരുകി ഒരു ഇണ്ടാക്കിയെടുത്ത ചിരിയുമായി ദീപൻ നടന്നു... "ആരാ... ആരാ... നീ.. പറയ്... " അവന്റെ മുന്നിലേക്ക് കേറി അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് കുലുക്കി ചോദിച്ചു.. അവളുടെ ശബ്ദത്തിൽ എല്ലാം നഷ്ട്ടപെട്ട ഒരാളുടെ വേദന കലർന്നിരുന്നു... ദീപൻ ഒന്നും മിണ്ടിയില്ല... "പറ... എന്നോട് പറ... ഏകാന്തത അതിശൈത്യം പിടിച്ച് തണുത്തുറഞ്ഞു സിരകളിലെ രക്തം
💬 Comments
View all comments