Chapter Title : നീലാംബരി 5 [കുഞ്ഞൻ]
കട്ടപിടിച്ചു മരിക്കാറായ എന്റെ സിരകൾക്ക് ചൂട് പകർന്ന് ഉപേക്ഷിച്ച് പോകാൻ വന്നതാണോ... അങ്ങനെയെങ്കിൽ... അങ്ങനെയെങ്കിൽ... " നീലാംബരിയുടെ കണ്ണീർ മഴത്തുള്ളികൾ വീണു നനഞ്ഞ ഭൂമിയുടെ മാറിലേക്ക് വീണു... നേരത്തെ അസൂയ പൂണ്ട മഴത്തുള്ളികൾ അവളുടെ കണ്ണീരും തങ്ങളോടൊപ്പം ഭൂമിയിൽ ഒഴുകി നടക്കുന്നത് കണ്ടപ്പോൾ നിസ്സഹായതയോടെ തല താഴ്ത്തി... "അങ്ങനെ എന്നെ ചതിച്ചിട്ടുണ്ടേൽ... ഒന്ന് കൊന്ന് തരോ..." അവളുടെ വാക്കുകളിൽ എല്ലാം നഷ്ട്ടപെട്ടവളുടെ യാചന ആയിരുന്നു... "പ്ലീസ്... പ്ലീസ്... എന്നെ ഒന്ന് കൊന്നു താ... നിന്നെ എന്റെ ജീവനേക്കാൾ സ്നേഹിച്ചതാ...അൽപ്പനേരം കൊണ്ട് ഒരു ആയുസിന്റെ സ്വപ്നം കണ്ടതാ ഈ ഞാൻ... എന്നെ അവർക്ക് വിട്ട് കൊടുക്കാതെ കൊന്നു താരോ... നിന്റെ കൈ കൊണ്ടാവുമ്പോ എന്റെ ആത്മാവിന് ശാന്തി കിട്ടും... പ്ലീസ്... " കുടുകുടാ ഒഴുകുന്ന കണ്ണുകളുമായി തൊഴുകൈയോടെ അവൾ പറഞ്ഞു... ദീപന്റെ ചങ്ക് പിടഞ്ഞു... അവളുടെ തൊഴുകൈകൈയിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു... തല മുടികളിലൂടെ സാവധാനത്തിൽ ഉഴിഞ്ഞു... "നിന്നെ കൊല്ലാനാണെങ്കിൽ എപ്പഴേ എനിക്കത് നേരത്തെ ചെയ്യാമായിരുന്നു... " അവൻ പോക്കറ്റിൽ നിന്ന് ഒരു സിഗററ്റെടുത്ത് തീ കൊളുത്തികൊണ്ട് പറഞ്ഞു... അവൻ ആ വീടിന്റെ വരാന്തയിലേക്ക് കേറി... ചുറ്റും കണ്ണോടിച്ചു... കേട്ടത് വിശ്വസിക്കാനാവാതെ അവളും അവന്റെ പിന്നാലെ നടന്നു... അവൻ തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി... "സത്യം... ഞാൻ ഇവിടെ വന്നത് തന്നെ നിന്നെ കൊല്ലാനുള്ള കൊട്ടേഷനുമായിട്ടാ..." ദീപൻ ഒരു മുഖഭാവവും ഇല്ലാതെ പറഞ്ഞു... നീലാംബരി അത് കേട്ട് ചുമരിനോട് ചാരി നിന്നു... അവളുടെ കൈകാലുകൾ തളരുന്നതായി തോന്നി... "ഇവിടെ വരുമ്പോ എനിക്ക് കിട്ടിയ വിവരം... പറയുമ്പോ കൊന്നാൽ
💬 Comments
View all comments