Chapter Title : നീലാംബരി 5 [കുഞ്ഞൻ]
മതി... അതുവരെ നിങ്ങളുടെ എല്ലാം വിശ്വാസം നേടിയെടുക്കണം... പക്ഷെ ഇവിടെ വന്നപ്പോ... ആദ്യമേ നിന്നെ കണ്ടപ്പോ ഏതോ പൂർവിക ജന്മബന്ധം ഉള്ള പോലെ ഒരു തോന്നൽ... എന്തൊക്കെയോ എവിടൊക്കെയോ ശരിയല്ല എന്നൊരു തോന്നൽ... ഇവിടെ വന്നിട്ട് ഇപ്പൊ ഞാൻ രണ്ടു കൊല്ലവും 7 മാസവും കഴിഞ്ഞു... ഏകദേശം ഞാൻ വന്ന് ഒരു ആറു മാസം കഴിഞ്ഞപ്പോ നിന്നെ കൊല്ലാനുള്ള ഉത്തരവ് കിട്ടി..." അവൻ സിഗററ്റ് ആഞ്ഞു വലിച്ച് വിട്ടു... നീലാംബരി ആകെ തളർന്നിരുന്നു. "ഈ പണി ഏൽപ്പിച്ചവർ എന്റെ അടുത്ത് ഒരു കാര്യം പറഞ്ഞിരുന്നു... അവർ പറയുന്ന പോലെ മാത്രമേ കൊല്ലാൻ പാടൂ... കാരണം ആ പഴി അവർക്ക് വേറെ ആളുടെ മേൽ ചുമത്തണം... ഞാൻ ചോദിച്ചു എങ്ങനെയെങ്കിലും കൊന്നാൽ പോരെ എന്ന്... അതിനുള്ള മറുപടി നിന്നെ കൊന്നിട്ട് അവർ ജയിലിൽ പോയിട്ടെന്തുകാര്യം എന്നാണ്... " അവൻ നിർത്തി "എന്നിട്ട് എന്നെ കൊല്ലാഞ്ഞതെന്താ... " നീലാംബരി കണ്ണുകൾ തുടച്ച് കൊണ്ട് ചോദിച്ചു... "അവർ നിന്നെ കൊല്ലാൻ പറഞ്ഞ രീതിയിൽ ആണ് എനിക്ക് അത്ഭുതം ഉണ്ടായത്... " നീലാംബരി ആകാംഷയോടെ അവൾ അവന്റെ മുഖത്ത് നോക്കി... "നിന്റെ കഴുത്തിലെ ഞെരമ്പു മുറിക്കണം..." അവൻ പറഞ്ഞു. "അതിനെന്താ... ഇത്ര പ്രത്യേകത... അങ്ങനെ ചെയ്ത് കാശും വാങ്ങി പോവായിരുന്നില്ലേ..." അവൾ അൽപ്പം കടുപ്പത്തിൽ തന്നെ പറഞ്ഞു... "പക്ഷെ... നീ മരിക്കുന്നതിന് മുൻപ്..." "മരിക്കുന്നതിന് മുൻപ്... " അവൻ ഒരു നിമിഷം നിർത്തി... തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി... "ക്രൂരമായി ബലാത്സഗം ചെയ്യപ്പെട്ടിരിക്കണം എന്ന്... അതും അതിന്റെ എക്സ്സ്ട്രീമിൽ..." അവൻ തല കുനിച്ചു...
💬 Comments
View all comments