Chapter Title : നീലാംബരി 5 [കുഞ്ഞൻ]
അവൾ ഛെ... എന്ന് പറഞ്ഞു മുഖം ചുളിച്ചു... "ഒന്നുറപ്പാ... അവർക്ക് നിന്റെ സാധാരണ കൊലപാതകം അവരിലേക്ക് തന്നെ അന്വേഷണം ചെന്നെത്തും എന്നറിയാം... അത് മാറ്റാൻ വേണ്ടിയാണ് നിന്നെ ശാരീരികമായും ലൈംഗീകമായും പീഡിപ്പിച്ച് കൊല്ലാൻ പറഞ്ഞത്... പക്ഷെ എനിക്ക് ആ രീതിയോട് പൊരുത്തപ്പെടാൻ പറ്റിയില്ല... അന്നുമുതൽ അവർ എന്നെ ഹണ്ട് ചെയ്യാൻ തുടങ്ങി... പിന്നെ കൊറേ നാളത്തേക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല... ഇതിനിടയിൽ എപ്പോഴോ മനസ്സ് ഒന്ന് വ്യതിചലിച്ചു... ചിലപ്പോ ആ മനസ്സിന്റെ ഉള്ളിലെ നന്മ... ഈ നന്മയില്ലാത്തവന് ഈശ്വരൻ കാണിച്ച് തന്നതാവും... എല്ലാം ഒന്നാറി തണുത്ത് ഈ നാട് വിടാം എന്ന് വിചാരിച്ചതാ... ഒപ്പം ആ പഴയ വൃത്തികെട്ട ജീവിതം നയിക്കില്ലെന്നും തീരുമാനമെടുത്തു..." അവൻ സിഗററ്റ് മഴവെള്ളം കെട്ടികിടക്കുന്ന മുറ്റത്തേക്ക് എറിഞ്ഞു... "ഇനിയും നീ പറഞ്ഞില്ല ആരാ... " "വേണേൽ ഒരു വാടക കൊലയാളി എന്ന് പറയാം... പക്ഷെ ഇത് എന്റെ ആദ്യത്തെ ആണ്... ജീവിതത്തിൽ വഴിതെറ്റിപ്പോയ ബാല്യകാലത്തിന്റെ ബാക്കി പത്രം... " "അപ്പൊ അമ്മ... അമ്മയെ കുറിച്ച് പറഞ്ഞതോ..." "എന്റെ ഒൻപതാമത്തെ വയസ്സിൽ അമ്മ നഷ്ട്ടപെട്ടതാ... അച്ഛൻ... അറിയില്ല... ജീവിച്ചിരിപ്പുണ്ടോ എന്ന്... അമ്മ മരിച്ചതോടെ ഞാൻ ശരിക്കും അനാഥനായി... പിഴച്ചു പെറ്റ സന്തതിയെ നാട്ടിൽ പോലും കാണരുത് എന്ന് എല്ലാരും കൂടി തീരുമാനിച്ചു... ഓടി... എന്റെ പരമാവധി വേഗത്തിൽ... ചെന്ന് പെട്ടത് ഒരു പോക്കറ്റടി സംഘത്തിൽ... പിന്നെ ദീപൻ എന്ന ഗുണ്ട വളർന്നതും പണി പഠിച്ചതും മധുരയിലെ ഹവാല ഇടപാട് കേന്ദ്രത്തിൽ... പിന്നെ എപ്പോഴോ കറങ്ങി തിരിഞ്ഞ് നാട്ടിൽ എത്തി... എറണാംകുളത്ത് വച്ച് പരിചയപ്പെട്ട ഒരു
💬 Comments
View all comments