0%

Chapter Title : നീലാംബരി 5 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 706

കൊട്ടേഷൻ ഗ്യാങ്ങിലെ അംഗം ആണ് ഇങ്ങനെയൊരു ഡീലിനെ കുറിച്ച് പറഞ്ഞത്... ഒറ്റയടിക്ക് സെറ്റിൽ ആവാനുള്ള പണം... കേറി പോന്നു..." "ആരാ... ആരാ എന്നെ കൊല്ലാനുള്ള പണം തന്നത്... " "അറിയില്ല... ഒരു ഫോൺ കോൾ... ഒരു സ്ത്രീയായിരുന്നു സംസാരിച്ചത്... പക്ഷെ അവർ മലയാളിയാണോ എന്നൊരു സംശയം... മലയാളം ശരിക്ക് അറിയാത്തവർ പറയുന്ന പോലെ... ആൾടെ പേരും ഡീറ്റൈൽസും എന്റടുത്ത് എത്തിക്കും... പൈസയും... അത്രമാത്രമായിരുന്നു സന്ദേശം... ഞാൻ ആദ്യം കാര്യമാക്കി എടുത്തില്ലേലും 50 ലക്ഷം രൂപ അഡ്വാൻസ് ആയി കിട്ടിയപ്പോ പിന്നെ ചിന്തിച്ചില്ല.. പക്ഷെ ഇപ്പൊ അവർക്ക് മനസ്സിലായി... നിന്നെ ഞാൻ കൊല്ലില്ലെന്ന്... ഇപ്പൊ അവരുടെ ഏറ്റവും വലിയ ആവശ്യം എന്നെ ഇല്ലാതാക്കുക... ഹും..." "അപ്പൊ... ഈ എന്നോടുള്ള ഇഷ്ട്ടം..." "ഹും... പേടിക്കേണ്ടാ... അർഹിക്കാത്തത് തന്നെയാണ്... പക്ഷെ കരിങ്കല്ലിനും പ്രണയം തോന്നുന്ന ഒരു നിമിഷം വരില്ലേ... അങ്ങനെ ഏതോ ഒരു നിമിഷത്തിൽ... " ദീപന്റെ വാക്കുകൾ ആർദ്രമായി കഴിഞ്ഞിരുന്നു... അവന്റെ അടുത്തേക്ക് അവൾ നടക്കുകയായിരുന്നില്ല... സത്യത്തിൽ ഓടുകയായിരുന്നു... അവളുടെ പൂമേനി അവന്റെ കൈകളിൽ ഒതുങ്ങി. പ്രണയവസന്തം തുടങ്ങി കഴിഞ്ഞിരുന്നു... "എനിക്ക് വിഷമം ഒന്നും ഇല്ല... ആദ്യം കണ്ടപ്പോൾ തന്നെ ഒരു ആകർഷണം തോന്നിയിരുന്നു. എന്തോ വേർപിരിയലിന്റെ അസ്സഹനീയതയിൽ നിന്ന് എനിക്ക് ലഭിച്ച ഒരു ആശ്വാസം... പക്ഷെ ഒരിക്കൽ പോലും ഞാൻ തുറന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല... " അവന്റെ ഇരുകൈളുടെ സുരക്ഷയിൽ നീലാംബരി പറഞ്ഞു... അവരുടെ മനസ്സ് വീണ്ടും ഒന്നാവുകയായിരുന്നു.... അവർ വീട്ടിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു... സാധാരണ ബാക് സീറ്റിൽ ഇരുന്നു വരാറുള്ള നീലാംബരി കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്നത്

💬 Comments

View all comments