Chapter Title : നീലാംബരി 5 [കുഞ്ഞൻ]
അവന്റെ കണ്ണുകളിൽ കണ്ണീർ നിറയാൻ തുടങ്ങി... താൻ ഇതുവരെ കേട്ട കഥകൾ... ആണുങ്ങളെ വിലയില്ലാത്തവൾ... കാമം ശമിപ്പിക്കാൻ കഴിയാത്ത പുരുഷനെ വലിച്ചെറിഞ്ഞു കല്യാണം എന്ന ഏറ്റവും വലിയ ബന്ധത്തെ നശിപ്പിച്ചവൾ... എന്തെല്ലാമായിരുന്നു... "അപ്പൊ മാഡം... കോടതിയിൽ പറഞ്ഞത്... " "എന്റെ അമ്മ എനിക്ക് വേണ്ടി കണ്ടുപിടിച്ച ഭർത്താവ് കൂട്ടിക്കൊടുപ്പ്കാരനാണ് എന്ന് അറിയുന്നതിനെക്കാൾ നല്ലത് കഴിവില്ലാത്തവൻ എന്ന് പറഞ്ഞ് സ്വയം കുറ്റം ഏൽക്കുന്നതാണ് നല്ലത് എന്ന് തോന്നി... ഇപ്പൊ എല്ലാവരുടെയും കണ്ണിൽ നീലാംബരി തെറ്റുകാരിയല്ലേ... എന്റെ അമ്മയുടെ മുന്നിൽ പോലും..." അവൾ എഴുന്നേറ്റു കൊണ്ട് പറഞ്ഞു... "എന്റെ ഈ ചെവി കൊണ്ട് കേട്ടതാ... അമ്മ മൂർത്തിയങ്കിളിനോട് പറയുന്നത്... ഇനി ഒരു കല്യാണം കൂടി കഴിപ്പിച്ച് ആ പുരുഷനും അവൾക്ക് പോരാ എന്ന് തോന്നിയാൽ... അല്ല ഞാൻ അമ്മയെ കുറ്റം പറയില്ല... എല്ലാം ഞാൻ തുറന്നു പറയണമായിരുന്നു... ചെയ്തില്ല... " നീലാംബരി കണ്ണുകൾ പുറത്തെ മഴത്തുള്ളികൾ പോലെ കനം വച്ച് വന്നു... "മാഡം... " ദീപന്റെ ആ വിളിയിൽ ഒരു വശ്യതയുള്ളതായി നീലാംബരിക്ക് തോന്നി... അവൾ അവന്റെ മുഖത്തേക്ക് നോക്കി... അവൻ കൈകൾ കൂപ്പി... "ക്ഷമിക്കണം...ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു..." അവന്റെ കണ്ണുകളിലെ ആ കണ്ണീർ കുറ്റിത്താടി നിറഞ്ഞ കവിളുകളിലൂടെ ഒഴുകിയിറങ്ങി... അവൻ നീലാംബരിയുടെ അടുത്തെത്തി... അവന്റെ കണ്ണുകൾ നീലാംബരിയുടെ കണ്ണുകളുമായി ഉടക്കി... അവളുടെ ശരീരവും അവന്റെ അടുത്തേക്ക് നീങ്ങി... ദീപൻ അവളെ കെട്ടിപിടിച്ചു... അവളുടെ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു... പുറത്തെ മഴപോലും അതിശയിച്ചു പോയി... കോരിചൊരിഞ്ഞിരുന്ന മഴ ഒരൊറ്റ നിമിഷം കൊണ്ട് നിന്നു... കാറ്റിനുപോലും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... അവർ
💬 Comments
View all comments