0%

Chapter Title : നീലാംബരി 5 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 688

സ്വയം മറന്ന് കെട്ടിപിടിച്ചു നിന്നു.... അവരുടെ മനസ്സ് ഒന്നായിത്തീർന്നിരുന്നു... ജാതീയമായ സാമൂഹികമായ അതിർവരമ്പുകൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചോ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല... നീലാംബരി അവനോട് കൂടുതൽ ചേർന്ന് നിന്നു... ഇരുകൈകളും അവന്റെ കഷ്ങ്ങൾക്കിടയിലൂടെ പുറത്ത് പിടിച്ച് അവൾ ആഞ്ഞു പുൽകി. ദീപന്റെ കൈകൾ അവളുടെ ശരീരത്തെ ഞെക്കി ഞെരുക്കി... അവളുടെ തലമുടി അവന്റെ മുഖത്ത് ഉരസികൊണ്ടിരുന്നു... നീലാംബരിയുടെ മോഹങ്ങൾക്ക് ചിറക് മുളച്ച് തുടങ്ങി... അവൻ അവളെ അകറ്റി... അവളുടെ താടി മെല്ലെ ഉയർത്തി... തികഞ്ഞ കുടുംബിനിയെപോലെ അവളുടെ കണ്ണുകൾ താഴ്ന്നു നിന്നു... അവന്റെ മുഖത്തേക്ക് നോക്കാനുള്ള ശേഷി അവൾക്കുണ്ടായിരുന്നില്ല... പ്രണയം എന്ന സാഗരത്തിൽ കൈകാലിട്ടടിച്ച് നീന്തൽ പഠിക്കാൻ തുടങ്ങിയിരുന്നു അവൾ... ഇതെല്ലം കണ്ട് നിശ്ചലമായ പ്രകൃതി പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു... തന്റെ ഭൂതഗണങ്ങളോട് ആ യുവമിഥുനങ്ങളെ ആശിർവദിക്കാൻ ആജ്ഞാപിച്ചു... ഇളംതെന്നൽ തണുപ്പിന്റെ അകമ്പടിയോടെ ആ മുറിയിലേക്ക് ഒഴുകി വന്നു... ഇളംതെന്നലിന് ആ സൗന്ദര്യധാമത്തെ കണ്ട് അസൂയ തോന്നിയിരിക്കണം... അവളുടെ മട്ട് മാറി... ശക്തി കൂടി ജനലുകൾ എല്ലാം വലിച്ചടപ്പിച്ചും തുറന്നും അവൾ ശക്തി കൂട്ടി... മഴതുള്ളികൾ കൊതിച്ചു ആ കറുത്ത മേഘപാളികളിൽ നിന്നടർന്നു രണ്ടു ശരീരവും ഒരു മനസ്സുമായി നിൽക്കുന്ന അവരെ കാണാൻ... പ്രകൃതിയുടെ നിർദ്ദേശം കിട്ടിയതും അവരും കണങ്ങളായി... മഴത്തുള്ളികളായി ഭൂമിയിലേക്കടർന്നു വീണു... കണ്ടവർ കണ്ടവർ മുകളിലേക്ക് വിളിച്ചു പറഞ്ഞു... ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ ഒന്നിക്കുന്നത് കാണാൻ വേഗം വരാൻ... ഇതുകേട്ട് മടിയോടെ മേഘപാളികളിൽ നിന്ന മഴത്തുള്ളികൾ കൂട്ടത്തോടെ ശക്തിയായി ഭൂമിയിലേക്ക് ആ കാഴ്ച്ച കാണാൻ വന്നു... കാഴ്‌ചയുടെ...

💬 Comments

View all comments