Chapter Title : നീലാംബരി 8 [കുഞ്ഞൻ]
ഹലോ..." "ഹലോ..." അപ്പുറത്ത് നിന്ന് ക്ഷീണിതനായ ഒരാളുടെ ശബ്ദം... "മൂസാക്ക... ഞാനാ ദീപൻ... " "എന്നെ പഞ്ഞിക്കിട്ട് അവർ ഒരു മൂന്നുപേർ വന്ന് മൂർത്തിയെ കൊണ്ട് പോയി മോനെ..." അയാളുടെ ശബ്ദത്തിൽ ശരിക്കും കിട്ടിയതിന്റെ ലക്ഷണം ഉണ്ടായിരുന്നു... ദീപന്റെ തല കറങ്ങുന്നത് പോലെ തോന്നി. താൻ ഒളിപ്പിച്ച മൂർത്തിയെ അവർ എങ്ങനെ കണ്ടുപിടിച്ചു... "ഹലോ... ഷംസുക്കാ... ഞാനാ രൂപേഷ്... അത് കലക്കി... ഒരു തെളിവ് പോലും ബാക്കി വെക്കാതെ... അത് ഏതായാലും തകർത്തു... "ഉം... ഇനി നീ കളി തുടങ്ങിക്കോ... പറഞ്ഞതോർമയുണ്ടല്ലോ... എല്ലാം നമ്മൾ ഉദ്ദേശിച്ചപോലെ നടന്നാൽ... ആ രണ്ട് എസ്റ്റേറ്റുകളും എനിക്ക്... അതിൽ മാറ്റം ഒന്നും ഇല്ല... പിന്നെ തമ്പുരാട്ടിയോട് പ്രത്യേകം പറഞ്ഞേക്ക്... " ഷംസു ഫോൺ കട്ട് ചെയ്തു... അയാളുടെ മുഖത്ത് ഒരു വിജയഭാവം ഉണ്ടായിരുന്നു... "അപ്പൊ ഇനി എന്താ പ്ലാൻ... " ചോദ്യം മരിയയുടെയായിരുന്നു ... മരിയ ഫെർണാണ്ടസ്... സ്റ്റീഫൻ ഫെർണാണ്ടസിന്റെ അനിയത്തി... ഒരമ്മയിൽ പിറന്നതല്ല... സ്റ്റീഫന്റെ ഭാഷയിൽ പറഞ്ഞാൽ സ്റ്റെപ് സിസ്റ്റർ... ചേട്ടനും അനിയത്തിയും പ്രഥമദൃഷ്ട്ട്യാ അടുപ്പത്തിലാണെങ്കിലും മനസിന്റെ ഉള്ളിൽ പരസ്പരം ഇഷ്ടമൊന്നും അല്ല... കാര്യം നിസാരം... പപ്പയുടെ സ്വത്ത്... സ്വത്തിന്റെ ഭൂരിഭാഗവും സ്റ്റീഫന്റെ കൈയിലാണ്... അതുപോലെതന്നെ ചില കാശുണ്ടാക്കാൻ പറ്റുന്ന ചില ബിസിനസ് മരിയയുടെ കൈയിലും... അപ്പൊ പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ... ഷംസു ഒന്ന് ചിരിച്ചു... "നടക്കും... നിന്റെ മനസ്സ് പ്രകാരം എല്ലാം നടക്കും... " "ഷംസുക്ക... യൂ നോ... ഇറ്റ്സ് നോട്ട് ദാറ്റ് മച്ച് ഈസി... " "ഹ ഹ ഹ... ഷംസുവിന് എല്ലാം ഈസി ആണ്
💬 Comments
View all comments