0%

Chapter Title : നീലാംബരി 8 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 785

ഡു ഫോർ യൂ..." തൊട്ടു പിന്നാലെ ഒരു ലൈറ്റ് പിങ്ക് സാറ്റിൻ പാന്റും അതെ കളറിലുള്ള സാറ്റിൻ ഷർട്ടും ഇട്ട് നീലു ഇറങ്ങി വന്നു "മാഡം, കെ ൽ 12 എസി 1221 എക്സ്പെഡിഷൻ... അത് ആരുടെ കാറാണ്..." തമ്പുരാട്ടി ഒന്നാലോചിച്ചു... "അത്... അത്... എസ്റ്റേറ്റ് മാനേജർ മൂർത്തിയുടെ...എന്താ... അല്ലെ രൂപേഷ് ..." "അതെ തമ്പുരാട്ടി അത് മൂർത്തി സാറിന്റെ തന്നെയാണ്... " "ആ കാർ അൽപ്പം മുൻപ് അപകടത്തിൽ പെട്ടു... " "ങേ... എങ്ങനെ... " തമ്പുരാട്ടി ഞെട്ടിക്കൊണ്ട് പറഞ്ഞു... "എങ്ങനെ എന്ന് വ്യക്തമല്ല... പുല്ലൂരാൻ കുന്നിലേക്ക് കേറുമ്പോഴുള്ള നാലാമത്തെ വളവിൽ വെച്ച് കാർ സ്ലിപ്പായി താഴേക്ക് മറിയുകയായിരുന്നു... മാത്രമല്ല മറിച്ചിലിനിടയിൽ കാറിന് തീ പിടിച്ചിട്ടുണ്ട്... തിരിച്ചറിയാനാവാത്തവിധം അതിനുള്ളിലെ ബോഡി കത്തിക്കരിഞ്ഞനിലയിലാണ്... ചിലഭാഗങ്ങൾ പൂർണമായും നശിച്ചിട്ടുണ്ട്... കൂടുതൽ ശാസ്ത്രീയപരീക്ഷങ്ങൾക്ക് ശേഷമേ അത് ആരാണെന്ന് തിരിച്ചറിയാൻ പറ്റുകയുള്ളു... ഫോറൻസിക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനത്തിൽ ആറടിയോളം ഉയരം... നല്ല ആരോഗ്യമുള്ള നാല്പത് വയസിനോട് അടുത്ത് പ്രായം... അങ്ങനെയാണ് പറയുന്നത്... ഇതെല്ലം മൂർത്തിയുമായി യോചിക്കുന്നതുമാണ്... മാത്രമല്ല അയാൾ ഇന്ന് രാവിലെ മുതൽ മിസ്സിംഗ് ആണ്... ആരും അയാളെ കണ്ടിട്ടില്ല... രാവിലെ പത്ത് മണി വരെ അയാളെ കണ്ടിട്ടുണ്ട്... മൊബൈൽ വീട്ടിൽ നിന്നും എടുത്തിരുന്നില്ല... അതുകൊണ്ട് മൊബൈൽ ടവർ ലൊക്കേഷൻ ഒന്നും വ്യക്തമല്ല... " തമ്പുരാട്ടി കസേരയിൽ അൽപ്പം തളർന്നിരുന്നു... നീലുവിന്റെ നെഞ്ചിൽ തീ ആളി... രൂപേഷ് നടുക്കം അഭിനയിച്ചു... പക്ഷെ ശരിക്കും ഞെട്ടിയത് പുറത്ത് നിൽക്കുന്ന ദീപനായിരുന്നു... അവൻ ഉടനെ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു... "ഹലോ... മൂസാക്ക...

💬 Comments

View all comments