0%

Chapter Title : നീലാംബരി 8 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 781

പറയണം... അഥവാ ഒരുവേള എനിക്കതിന് സാധിച്ചില്ലെങ്കിൽ നീ പറയണം... പ്ലീസ്... " "മൂർത്തി സാറേ... സാറ് പേടിക്കേണ്ടാ... സാറിനെ എനിക്ക് വേണം ജീവനോടെ തന്നെ... തമ്പുരാട്ടിയോട് ഇപ്പൊ ഒന്നും പറയാറായിട്ടില്ല... ഒരു കുറ്റസമ്മതം കൊണ്ട് തമ്പുരാട്ടിയുടെ മനസ്സിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിലോ... നമ്മുക്ക് കൂടുതൽ തെളിവുകൾ വേണം... അതുവരെ മൂർത്തി സാറിനെ ഒരു കുഴപ്പവും സംരക്ഷിക്കേണ്ട ചുമതല എനിക്കുണ്ട്...." "വേണ്ട ദീപാ... നിനക്കറിയില്ല... അവരെ ആരെയും... എത്ര ശക്തരാണെന്ന് എനിക്കറിയാം... നീ രക്ഷപെട്ടോ ഈ കുരുക്കിൽ നിന്ന്... ഒരുപക്ഷെ നീലുവിനെ സംരക്ഷിക്കാൻ നിന്നാൽ ജീവനും അപകടത്തിലാകും...” പക്ഷെ ദീപൻ അയാളോട് ഒളിവിൽ പോവാൻ പറഞ്ഞു... മൂർത്തിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി... മൂർത്തി പറഞ്ഞത് പൂർണമായും അവൻ വിശ്വസിച്ചില്ല... പക്ഷെ തമ്പുരാട്ടി, മൂർത്തി, ഷംസു, ഫെർണാണ്ടസ്, പിന്നെ തമ്പുരാൻ... ഇവരുടെ ഭൂതകാലത്തിന് ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധം ഉണ്ട് എന്നുറപ്പായി... ബംഗ്ളാവിലെത്തിയ ദീപൻ രഹസ്യമായി നീലുവിനെ കണ്ടു... അവളോട് വളരെയധികം ശ്രദ്ധിക്കണം എന്ന് അവളോട് പറഞ്ഞു... അവൻ കണ്ടതും കേട്ടതുമൊന്നും അവളോട് പറഞ്ഞില്ല... പക്ഷെ രൂപേഷിനെ പ്രത്യേകം ശ്രദ്ധിക്കാൻ പറഞ്ഞു... *************************************************************************

ഷംസു ആകെ അസ്വസ്ഥനായിരുന്നു... ആരാണ് മൂർത്തിയെ രക്ഷിച്ചുകൊണ്ട് പോയത് എന്നറിയില്ലായിരുന്നു... മറ്റുള്ളവർ ചോദിച്ചാൽ... മൂർത്തി... ബംഗ്ളാവിൽ എത്തുമ്പോ രൂപേഷ് സന്തോഷവാനായിരുന്നു... മൂർത്തി തീർന്നു... ഇനി കരുക്കൾ ശ്രദ്ധയോടെ നീക്കണം... തന്റെയും രജിതയുടെയും പ്ലാൻ പ്രകാരം തമ്പുരാട്ടിയെ ഇല്ലായ്മ ചെയ്യണം... അതേസമയം കുറ്റം ഷംസുവിന്റെയോ സ്റ്റീഫന്റെയോ പേരിൽ വരുകയും വേണം... അതും അവരറിയാതെ വേണം ചെയ്യുന്നത് ... അല്ലേൽ ബാക്കി വരുന്ന സ്വത്തുക്കൾ അനുഭവിക്കാൻ യോഗം ഉണ്ടാവില്ല... തല്ക്കാലം അവരുടെ കൂടെ

💬 Comments

View all comments