Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]
ഞാനിന്ന് പതം വരുത്തിയേനെ. നിങ്ങളെ തൊട്ടതിന് ഏതായാലും പത്തു വർഷത്തേക്ക് ഓർക്കാനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്,” ഗോകുലിന്റെ ശ്വാസം ഇപ്പോഴും ദേഷ്യം കൊണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു.
അവൻ പിന്നിലേക്ക് നോക്കി. തലകുനിച്ചാണ് അനുപമയുടെ ഇരിപ്പ്. നടന്ന കാര്യങ്ങളുടെ ആ ഷോക്കിൽ നിന്നും അവൾ അപ്പോഴും മുക്തയായിരുന്നില്ല. അവളുടെ കവിളിലെ പാട് ഇപ്പോഴും ചുവന്ന് തിണർത്തുകിടക്കുന്നു.
“മാഡത്തിന് വേദനിക്കുന്നുണ്ടോ? നമുക്ക് ആശുപത്രിയിൽ പോയാലോ?” അവൻ മിററിലൂടെ അവളെ നോക്കി ചോദിച്ചു.
“വേണ്ട... വേണ്ട ഗോകുൽ. അതൊന്നും വേണ്ട. എനിക്ക്... എന്നെയൊന്ന് വീട്ടിലെത്തിച്ചാൽ മതി. പ്ലീസ്...” അവനെ നേരിടാനുള്ള ജാള്യത കൊണ്ട് മുഖമുയർത്താതെയാണ് അവളത് പറഞ്ഞത്.
ഗോകുൽ ഒന്നാഞ്ഞ് ശ്വാസം വിട്ട് തല കുലുക്കി, വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു. കാറിനുള്ളിൽ കുറച്ചുനേരം കനത്ത നിശബ്ദതയായിരുന്നു.
“ താങ്ക്സ് ഗോകുൽ...” അനുപമ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. ഗോകുൽ മറുപടിയൊന്നും പറഞ്ഞില്ല, വെറുതെയൊന്ന് തലയാട്ടി.
ഫ്ലാറ്റിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ അനുപമയ്ക്ക് വാതിൽ തുറക്കാൻ പോലും കെല്പുണ്ടായിരുന്നില്ല. ഗോകുൽ ഇറങ്ങിച്ചെന്ന് വാതിൽ തുറന്നുകൊടുത്തു. പുറത്തിറങ്ങിയ അനുപമയുടെ കാലുകൾ വേച്ചുപോയി. ബാലൻസ് തെറ്റിയ അവൾ വണ്ടിയിൽ ചാരി നിന്നു. വിറയ്ക്കുന്ന കൈകളോടെ ബാഗ് തുറന്ന് കുറെ നോട്ടുകൾ തപ്പിയെടുത്ത് അവൾ അവന് നേരെ നീട്ടി.
“ഇതാ... ഇത് നീ വെച്ചോ... പകരത്തിന് പകരമാവില്ല… എന്നാലും.”
“ ഇതൊന്നും വേണ്ട മാഡം,” ഗോകുൽ പറഞ്ഞു. “മാഡം സേഫ് ആയി വീട്ടിലെത്തിയല്ലോ, അതുമതി. അതാണല്ലോ എന്റെ ജോലി.”
“ അല്ല... അങ്ങനെയല്ല ഗോകുൽ! ഇത് പിടിക്ക്…” അനുപമ ലഹരിയുടെയും വാശിയുടെയും സ്വരത്തിൽ വീണ്ടും നിർബന്ധിച്ചു.
“ഇത് തന്ന്
💬 Comments
View all comments