Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
വന്നിരുന്നതും, വരാമെന്ന് പറഞ്ഞവൾ എന്നെ പറ്റിച്ചതും... ഒടുവിൽ നീ എന്റെ അടുത്തേക്ക് വന്നതും... ഇതൊക്കെ ഒരു നിമിത്തമായി തോന്നുന്നില്ലേ?"
ഒന്നും മനസ്സിലാകാതെ അവൾ നെറ്റി ചുളിച്ചു നോക്കി.
" എന്തിന്റെ നിമിത്തം? എനിക്കൊന്നും മനസ്സിലാവുന്നില്ല സാർ... "
അരവിന്ദ് ഒന്ന് ചിരിച്ചു.
"നോക്ക് അഞ്ജു, ഇതിന്റെ പണികളെല്ലാം ഏകദേശം തീർന്നതാണ്. ലൊക്കേഷൻ, ഷൂട്ടിംഗ് ടീം, സ്ക്രിപ്റ്റ്... എല്ലാം റെഡി. ഒരുപാട് പണം ഞാൻ ഇതിൽ ഇറക്കിയിട്ടുണ്ട്. എനിക്കിപ്പോൾ ഒരേയൊരു കുറവേയുള്ളൂ... ഒരു നായിക! മെയിൻ റോൾ ചെയ്യാൻ പറ്റിയ ഒരാൾ. കഥയിലെ നായിക നിന്നെപ്പോലെ ഒരു കോളേജ് കുട്ടിയാണ്. നല്ല ബുദ്ധിയുള്ള, എന്നാൽ പാവമായ ഒരു പെൺകുട്ടി. പതിനെട്ട്-പത്തൊമ്പത് വയസ്സാണ് പ്രായം."
അവന്റെ ഓരോ വാക്കും അവൾ ശ്വാസമടക്കിപ്പിടിച്ച് കേട്ടുനിന്നു. ആ കണ്ണുകളിൽ അവിശ്വസനീയമായ ഒരു പ്രതീക്ഷ മിന്നിമറയുന്നത് അവൻ കണ്ടു.
"സാർ... പക്ഷേ എനിക്ക് അഭിനയിക്കാൻ അറിയില്ലല്ലോ. ഞാൻ വെറുമൊരു സ്റ്റുഡന്റല്ലേ. ഒരു സിനിമാ ഷൂട്ടിംഗ് പോലും ഞാൻ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല."
"ഇന്ന് എന്നെ കാണാൻ വരേണ്ടിയിരുന്ന ആ പെൺകുട്ടിക്കും വലിയ പരിചയമൊന്നും ഇല്ലായിരുന്നു," അവൻ വളരെ കൂളായി പറഞ്ഞു. "അവളൊരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ മാത്രമായിരുന്നു. പരസ്യം കണ്ട് ഞങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ ഗീതയെ വിളിച്ചതാണ്. ഗീതയാണ് അവൾക്ക് വേണ്ട കാര്യങ്ങളൊക്കെ പഠിപ്പിച്ചു കൊടുത്തത്. അവർ പറഞ്ഞതൊക്കെ കൃത്യമായി അനുസരിച്ചപ്പോൾ ഒരാഴ്ച കൊണ്ട് അവൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ റെഡിയായി." അവൻ ഒരു സംവിധായകന്റെ കണ്ണുകളോടെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. "പിന്നെ അഞ്ജു, നമ്മൾ തമ്മിലുള്ള കാര്യമായതുകൊണ്ട് പറയാം... അവളെക്കാൾ എത്രയോ ഇരട്ടി
💬 Comments
View all comments