Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]
തറവാടിന്റെ അകത്തേക്ക് കയറുമ്പോൾ... സാവിത്രിയുടെ മുഖത്ത് പുഞ്ചിരിയും.. പൂർണ്ണ സംതൃപ്തിയും നിഴലിച്ചിരുന്നു....
..........................................................................................
വീണ്ടും കുറച്ചു മാസങ്ങളുടെ ഇടവേളക്ക് ശേഷം
നന്ദൻ നാട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു ...
നാട്ടിൽ ഉത്സവം സമയമാണെങ്കിലും സാധാരണ
ഈ മാസങ്ങളിൽ താൻ നാട്ടിലേക്ക് പോകാത്ത
താണ് ....ചൂട് തന്നെ കാരണം.... ബാംഗ്ലൂർ ആണ്
ഈ സമയത്ത് നല്ലത് .... ഇന്ന് പക്ഷെ തന്റെ ഭാര്യ അഞ്ജലികുട്ടിയുടെ വാശിയ്ക്ക് മുന്നിൽ തോറ്റു കൊടുത്തുള്ള യാത്രയാണ് .... പനയ്ക്കലെ സർപ്പാക്കാവിൽ കളമെഴുത്തും പാട്ടും ഇന്നാണ് ...
അടുത്താഴ്ച കടമ്പനാട്ടും ഉത്സവമാണ്... കുറച്ചു
നാളായി ഇതിൽ രണ്ടിലും ഞാൻ പങ്കെടുത്തിട്ട്...
അത്കൊണ്ട് തന്നെ അഞ്ജലി മുൻപേ പറഞ്ഞതാണ്... ഈ പ്രാവശ്യം എന്തായാലും വരണമെന്ന്.... ഇന്നലെ രാവിലേ അഞ്ജലി വിളിച്ചപ്പോഴും... ലീവ് കിട്ടില്ല വരില്ല എന്നാണ് പറഞ്ഞത്....അതിന് പിണങ്ങിയാണവൾ
ഫോൺ കട്ട് ചെയ്തത്...പിന്നീട് അങ്ങോട്ട് വിളിച്ചിട്ട് എടുക്കുന്നതുമില്ല ...ഇന്നലെ വൈകുന്നേരം സ്റ്റേഷനിൽ വന്ന് ജനറൽ ടിക്കറ്റ് എടുത്ത് കയറിയതാണ് ....ഇത്രയും നേരമായിട്ടും ഒന്ന് തിരിച്ചു വിളിച്ചിട്ട് കൂടിയില്ല .... രാവിലെ അര മണിക്കൂർ വൈകിയാണ് ട്രെയിൻ കായംകുളത്ത് എത്തിയത്....പുറത്തിറങ്ങി തട്ടുകടയിൽ നിന്ന് ചായയും സിഗരറ്റും വാങ്ങി ... നാടിന്റെ ഗന്ധം ആസ്വദിച്ചു അല്പ നേരം നിന്നു ...
വീടിന്റെ ഗേറ്റ് തുറന്ന് ചെല്ലുമ്പോൾ ഉമ്മറത്ത് .....
അമ്മയും വേറൊരാളും ചായ കുടിച്ച് സംസാരിച്ചിരിപ്പുണ്ട് .... കൂടിരിയ്ക്കുന്ന ആളിനെ
ശ്രദ്ധിച്ചു നോക്കി .... അത് രമേച്ചിയാണ്...
അകത്തേയ്ക്ക് നടന്നു വരുന്ന എന്നെ കണ്ടതും..
രമ : " സാവിത്രിയേച്ചിയെ നമ്മുടെ നന്ദുമോനല്ലേ
ആ വരുന്നത്.. "
അത് കേട്ട്
💬 Comments
View all comments