0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി [നന്ദൻ]

Author : നന്ദൻ Read All Parts 1.3K

ഉറക്കത്തിൽ എപ്പോഴോ ഉരിഞ്ഞു തറയിൽ വീണ ലുങ്കി തപ്പിപിടിച്ച് നഗ്നമായ അരയിൽ ചുറ്റി വാതിൽ തുറക്കുമ്പോൾ തന്റെ ചേച്ചി നയന ഒന്നര വയസുകാരി ദിയമോളെയും പിടിച്ചു മുന്നിൽ നിൽക്കുന്നു... " ഒരുങ്ങിയില്ലേ നന്ദാ?, സമയം 9 ആയി." "ആ.. .. നീ എപ്പോ വന്നു? അളിയൻ വന്നില്ലേ?... അവനെന്തേ ദീപുട്ടൻ അവനെ കൊണ്ടുവന്നില്ലേ? "..... "അളിയൻ താഴെയുണ്ട്ദീപൂന് ട്യൂഷൻ ഉണ്ടെടാ" നയനേച്ചി പറയുന്നത് കേട്ട്... "മ്മ് "ന്ന് മൂളിക്കൊണ്ട് ആ കൊച്ചിന്റെ പേരെന്തെന്നാ പറഞ്ഞെ??? .....

"അഞ്ജലി"... ഹൈസ്കൂൾ ടീച്ചർ എന്തോ ആണ്‌.. നർത്തകിയും സുന്ദരിയുമൊക്കെയാണെന്ന് ഗിരിയേട്ടൻ പറഞ്ഞെടാ ".....നീ വേഗം റെഡിയായി വരാൻ പറഞ്ഞു ചേച്ചി താഴേക്കു പോയി... ബാത്‌റൂമിൽ കയറി സിഗരറ്റ് കത്തിച്ചു വലിക്കുമ്പോൾ ചേച്ചി പറഞ്ഞത് മനസിലേക്ക് വന്നു.. ആ കുട്ടി തന്റെ നയനേച്ചിയെ പോലെ സുന്ദരി ആയിരിക്കുമോ?.. 32 വയസ്സിൽ രണ്ട് കുട്ടികളുടെ അമ്മയായെങ്കിലും ചേച്ചിയെ പോലെ വടിവൊത്ത ശരീരമായിരിക്കുമോ??. ചേച്ചി ഇതെങ്ങനെ മെയ്ന്റൈൻ ചെയ്യുന്നു...? ചേച്ചിയുടെ അത്രയും സൗന്ദര്യം ഇല്ലെങ്കിലും കാണുമ്പോൾ ആരും മോശംപറയരുത്.. അത്രേയൊക്കെയെ ഉണ്ടായിരുന്നുള്ളു എന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ... തനിക്ക് നേരെ ചായഗ്ലാസ് നീട്ടി മുഖത്തേക്ക് നോക്കി ചിരിച്ചു തിരിഞ്ഞു നടക്കുമ്പോൾ അഞ്ജലിയെ കണ്ട് അമ്പരന്ന് ഇരിക്കുകയായിരുന്നു ഞാൻ .

ഈശ്വരാ എന്താണിത്... "നീലകണ്ണുള്ളരാജകുമാരിയോ?".. ഉണ്ടകണ്ണുകൾക്ക്‌ വല്ലാത്തൊരു വശ്യ സൗന്ദര്യമാണിവൾക്കെന്ന് തോന്നി. ഇത്രെയും സൗന്ദര്യമുണ്ടായിട്ടും ഇതുവരെ ഇവളെ ആരും കൊത്തിക്കൊണ്ട് പോകാഞ്ഞതിൽ തനിക്ക് അത്ഭുതം തോന്നി.... "ഇഷ്ടപ്പെട്ടോ നിനക്കെന്ന് "ചെവിക്കരികിൽ വന്നു ചേച്ചി ചോദിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്... " എനിക്കിഷ്ടപെട്ടിട്ട് കാര്യമില്ലലോ പെണ്ണിന് എന്നെ ഇഷ്ടപ്പെടണ്ടേ"...." ടാ

💬 Comments

View all comments