Chapter Title : നീലക്കൊടുവേലി 2 [Fire blade]
വെച്ച് നോക്കി പേടിപ്പിക്കണത് ...?
അവൻ ദേഷ്യത്തോടെ ചോദിച്ചപ്പോൾ പ്രതീക്ഷിക്കാതെ ഇരുന്ന സിതാരയും നീതുവും ഞെട്ടിപ്പോയി..പ്രത്യേകിച്ച് സിതാര...
ഒന്നുമില്ലെന്ന് തലകൊണ്ട് മെല്ലെ ആട്ടുമ്പോളേക്കും കണ്ണിൽ നീർമണികൾ ഉരുണ്ടുകൂടി...ഉള്ളിൽ നിന്നും പൊട്ടി വന്ന തേങ്ങൽ കഷ്ടപ്പെട്ട് അടക്കുന്നതിന്റെ കിതപ്പ് വിറകൊള്ളുന്ന ചുണ്ടിന്റെയും മൂക്കിന്റെയും ചലനത്തിൽ നിന്നും
സിദ്ധു മനസിലാക്കി..
പിന്നെ ഒന്നിനും നിൽക്കാതെ ഭക്ഷണം വേഗം തീർത്തു അവൻ എഴുന്നേറ്റു.. അപ്പോളും രണ്ടുപേരും ഞെട്ടലിൽ നിന്നും മുക്തരായിരുന്നില്ല..
അവൻ എണീറ്റപ്പോളാണ് പിന്നീട് അവർ ബാക്കിയുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയത്...
അവന് സന്തോഷം തോന്നി... അവൾടെ ഒരു ജാട...!! ഇത്രേ ഉള്ളൂ...ഇത്രേം പാവം ആണെന്ന് അവളുടെ അഹങ്കാരം കണ്ടാൽ പറയൂല... ഹമ്പോ..!!
അവൻ ഉമ്മറത്ത് പോയി ചാരുകസേരയിൽ കിടന്നു..... ഉണക്കാനുള്ള സാധനങ്ങൾ എല്ലാം വിശാലമായ മുറ്റത്തു നിരത്തിയിട്ടിട്ടുണ്ട്.....
ഏതൊക്കെയോ പണിക്കാരികളുടെ പീക്കിരിപ്പിള്ളേർ കളിച്ചുകൊണ്ട് നടക്കുന്നു...
അവരെ ശാസിച്ചുകൊണ്ടും ഉണക്കാനിട്ടവ ലക്ഷ്യമാക്കി വരുന്ന കിളികളെയും കാക്കകളെയും ഓടിച്ചും അവിടവിടായി ചില പെണ്ണുങ്ങളും കൂടി ഉമ്മറം ശബ്ദമയമാക്കി...
ഇതെല്ലാം അവിടുത്തെ പതിവുകളാണ്...
വൈകീട്ട് ചിന്നനോടൊപ്പം അവന്റെ സൈക്കിളിൽ കറങ്ങുമ്പോൾ സിദ്ധുവിന് രഹസ്യം വായിൽ തികട്ടി...
" ചിന്നാ.."
സിദ്ധു വിളിച്ചു.... പക്ഷെ ചിന്നൻ അത് ശ്രദ്ധിച്ചില്ല...
" ടാ....ചിന്നാ... "
സിദ്ധു ശബ്ദം കൂട്ടി വിളിച്ചു..
" പറയ് സിദ്ധപ്പാ... "
സൈക്കിൾ ആഞ്ഞു ചവിട്ടിക്കൊണ്ട് ചിന്നൻ മറുപടി കൊടുത്തു..
ചിന്നൻ അവനെ സിദ്ധപ്പനെന്നാണ് വിളിക്കാറ്...സമപ്രായമാണെങ്കിലും ചിറക്കലെ സന്തതിയെ സിദ്ധു എന്ന് വിളിക്കുന്നതിലെ ബഹുമാനക്കുറവ് പരിഹരിക്കാനായിരുന്നു ഈ വിളി..
" എനിക്കൊരു കാര്യം പറയാനുണ്ട്... പക്ഷെ ഇതിലെ ആളെ ചോയ്ക്കരുത്.."
സിദ്ധു പറഞ്ഞത്
💬 Comments
View all comments