Chapter Title : നീലക്കൊടുവേലി 2 [Fire blade]
കേട്ട് ചിന്നൻ സൈക്കിൾ വഴിയുടെ അരികിലേക്ക് നിർത്തി...
" അപ്പോ സംഗതി സ്ത്രീവിഷയമാണ്... "
ചിന്നൻ അവന്റെ കറപ്പിടിച്ച പല്ലുകൾ കാണിച്ചു ചിരിച്ചു...
" മ്മ്.... അതേ... നീ ആരോടും പറയരുത്.. "
സിദ്ധു താക്കീത് കൊടുത്തു...
" ഊമ്മ്മ്...... പ്രേമമാകും ലേ... ആരോടാ സംഗതി...? ശങ്കരേട്ടന്റെ കാന്താരിമാരിൽ വല്ലോം ആണോ..? "
ചിന്നൻ ഡീറ്റെക്റ്റീവ് ആവാൻ തുടങ്ങി...
" കുന്തം...! ഇത് പ്രേമൊന്നും അല്ല... "
സിദ്ധു താൽപ്പര്യം കാണിക്കാതെ തിരുത്തി...
" പിന്നെന്ത് തേങ്ങയാണ്...?
നിഷ്കളങ്കനെന്നു കരുതിയ സുഹൃത്തിനെ മറ്റൊരു കണ്ണിലും കാണാൻ പാവം ചിന്നന് കഴിഞ്ഞില്ല...
" ഞാൻ പരിപാടി ചെയ്തു.."
സിദ്ധു വേഗം പറഞ്ഞൊപ്പിച്ചു.. അവന് അതിൽ കുറച്ചു ജാള്യത ഉണ്ടായിരുന്നു... സംഗതി ഒരു അതിക്രമമാക്കി ചിത്രീകരിക്കാൻ അവൻ തയ്യാറായില്ല..
" എടാ ഭയങ്കരാ.... "
അവൻ ആവിശ്വാസത്തോടെ സിദ്ദുവിനെ നോക്കി ചിരിച്ചു... പെട്ടെന്ന് എന്തോ ഓർത്തെന്നപ്പോൾ ചിരി നിന്നു
" നീ കുഞ്ഞിയെ ഒന്നും അല്ലല്ലോ ചെയ്തത്..? "
ചിരി പോയ മുഖത്ത് സംശയത്തോടെ അവൻ ചോദിച്ചപ്പോൾ സിദ്ധു അന്തം വിട്ടു..
, " കുഞ്ഞിയോ.. അത് ഏതാ...? "
അവൻ തിരികെ ചോദിച്ചപ്പോൾ പ്രകാശം നിറഞ്ഞ മുഖത്തോടെ ചിന്നൻ അശ്വസിച്ചു...
" ഹാവൂ... സമാധാനമായി..! അപ്പോ അതല്ല...ഭാഗ്യം
ബാക്കി ആരായാലും എനിക്കൊരു ചുക്കുമില്ല..!"
" അതാരാ... ഞങ്ങടെ അവിടെയാണോ ജോലി..? "
ഞാൻ ചോദിച്ചപ്പോൾ അവൻ അതേ എന്ന് ഉത്തരം നൽകി..
അവൻ ആശ്വസിച്ചു..അത് കണ്ടപ്പോൾ ഈ കുഞ്ഞിയെ ഒന്ന് കാണണമെന്ന് സിദ്ദുവും മനസ്സിൽ കരുതി....
" എന്നിട്ട്
💬 Comments
View all comments