Chapter Title : നീലക്കൊടുവേലി 3 [Fire blade]
കുത്തി.. ഒപ്പം ഒരുപാട് അനുഭവങ്ങളും...
" സോറി.... ഞാൻ.... എനിക്ക് അബദ്ധം പറ്റിപ്പോയി.... സോറി "
സിദ്ധു തല ചെരിച്ചുകൊണ്ട് അവളോടായി പറഞ്ഞു.. പിന്നെ എണീറ്റുക്കൊണ്ട് കട്ടിലിൽ അവൾക്കരികിൽ കാലുകൾ താഴേക്ക് തൂക്കി ഇരുന്നു...
സിതാരയുടെ കരച്ചിലിന് ശക്തി കുറഞ്ഞിരുന്നു... എങ്ങലുകൾ ഇടയ്ക്കിടെ ഉയരുന്നുണ്ട്... മുഖം കൈക്കൊണ്ട് മറച്ചുവെച്ചുകൊണ്ട് തന്നെയാണ് കിടത്തം,ഷാൾ മാറിനു മുകളിലൂടെ ഇട്ടിട്ടുണ്ട്...
" എണീച്ചേ... ആരെങ്കിലും കേറിവന്നു കണ്ടാൽ തെറ്റിദ്ധരിക്കും.."
സിദ്ധു മുഖം മൂടിയിട്ട കൈ ബലമായി മാറ്റിക്കൊണ്ട് അവളോടായി പറഞ്ഞു...
തീക്ഷണമായൊരു നോട്ടമായിരുന്നു അവളുടെ മറുപടി... ഒന്ന് പതറിയെങ്കിലും അവൻ കണ്ണ് മാറ്റിയില്ല...
"നോക്ക്... സ്വന്തത്തിന്റെയും ബന്ധത്തിന്റെയും വെല എന്നെ പഠിപ്പിക്കാൻ ആരും വരണ്ട, ആ പരീക്ഷയിൽ എന്നും എനിക്ക് തോൽവിയെ ഉണ്ടാവൂ..
ഓർമ്മ വെക്കുമ്പോ സ്വന്തമെന്നു പറയാൻ ആകെ ഉള്ളത് ഈ തറവാട് മാത്രേ ഉള്ളൂ എന്ന് മനസ്സിലാകുമ്പോ, അമ്മയായും അച്ഛനായും ഉള്ളതൊന്നും യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും, എല്ലാം ഉണ്ടായിട്ടും മറ്റുള്ളവരുടെ കാരുണ്ണ്യമാണ് തന്റെ ജീവിതം എന്നൊക്കെ തിരിച്ചറിഞ്ഞു വളർന്ന ഒരുത്തന് ഇങ്ങനെയൊക്കെയേ ആവാൻ പറ്റൂ.... മനുഷ്യനാണ് , അഭിനയിച്ചു കാണിക്കാൻ നാടകമൊന്നും അല്ലല്ലോ.. ജീവിതമല്ലേ... .!!!
ഇങ്ങനെയൊക്കെയേ പറ്റുന്നുള്ളൂ .....
നിങ്ങളോട് ചെയ്തെന്നു നീ പറയുന്നതൊക്കെ തെറ്റ് തന്നെയാ, പക്ഷെ ഞാൻ ഇങ്ങനെയൊക്കെ ആണ്... എത്ര മാറാൻ നോക്കിയാലും എനിക്ക് ഉള്ളിലുള്ള കോംപ്ലക്സും തെണ്ടിത്തരവും എന്നെക്കൊണ്ട് ഇനിയും ഇങ്ങനെയൊക്കെ ചെയ്യിക്കും..."
അവളുടെ കുറുകിയ നോട്ടം കണ്ട് അവൻ തുടർന്നു ..
" ഇങ്ങനെ എന്നുദ്ദേശിച്ചത് ഇതല്ല.. "
അവളെ ബലമായി ചെയ്യാൻ ശ്രമിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട് അവൻ തിരുത്തി...
" ഉപദ്രവിക്കണം
💬 Comments
View all comments