Chapter Title : നീലക്കൊടുവേലി 3 [Fire blade]
എന്നൊരു ഉദ്ദേശ്യത്തിൽ ചെയ്തതല്ല, അന്നത്തെ പോലെ ഒന്നൂടി പേടിപ്പിക്കാനായിരുന്നു.. പക്ഷെ നിന്റെ ഒടുക്കത്തെ ഈ ഭംഗി ..... "
അവളുടെ കണ്ണുകളിൽ നോക്കികൊണ്ടാണ് തുടങ്ങിയതെങ്കിലും ഇടക്ക് നോട്ടം പാളി ചുണ്ടിനെയും നോക്കിക്കൊണ്ട് അവൻ പറഞ്ഞു നിർത്തി...കരഞ്ഞു ചുവന്നു തുടുത്ത മുഖവും നീർതുള്ളികൾ തളം കെട്ടിയ പീലിക്കണ്ണും അവളുടെ മനോഹാരിത വർധിപ്പിച്ചതായി സിദ്ധുവിന് തോന്നി...
അവളുടെ കണ്ണുകളിൽ ആദ്യത്തെ ദേഷ്യം അവൻ കണ്ടില്ല... താൻ പറഞ്ഞ കാര്യത്തിലെ വേദന തിരിച്ചറിഞ്ഞതുകൊണ്ടാകാം എന്ന് ഊഹിച്ചു...
" നിങ്ങൾ ഇപ്പൊ പറഞ്ഞ ന്യായമൊന്നും അന്ന് ഞങ്ങളോട് ചെയ്തതിനും ഇന്ന് ചെയ്യാൻ ശ്രമിച്ചതിനുമുള്ള കാരണങ്ങളല്ല....
ഒരു പെൺകുട്ടിക്ക് അവളുടെ മാനം എത്ര വലുതാണെന്നു മനസിലാക്കാൻ നിങ്ങളൊരു പെൺകുട്ടിയായി ജനിക്കണം...നിങ്ങളുടെ ഒരു നോട്ടം കൊണ്ടുപോലും
ആശുദ്ധയാവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല..."
ശാന്തമായാണ് അവൾ പറഞ്ഞിരുന്നതെങ്കിലും അവളുടെ വാക്കുകൾക്ക് നല്ല മൂർച്ചയുണ്ടായിരുന്നു... അത് അവന്റെ ഹൃദയത്തിൽ ചെറുതെങ്കിലും ഒരു മുറിവ് സമ്മാനിച്ചു...
" എനിക്ക്......
എനിക്ക് നിന്നോട് ഒരു ഇഷ്ടമുണ്ട്... "
അവളുടെ നനുത്ത ചുണ്ടിനു മുകളിലൂടെ അരുമയായി തഴുകികൊണ്ടാണ് അവൻ പറഞ്ഞത്...
" ഓഹ്.... അതും ഉണ്ടോ....?"
പരമ പുച്ഛത്തോടെയാണ് ചോദ്യം,അതിനോടൊപ്പം ചുണ്ടിലിരുന്ന അവന്റെ കൈ തട്ടിമാറ്റി..
ആ ചുണ്ടിന്റെ കോണിലെ പരിഹാസം കണ്ടപ്പോൾ മറുപടി അറിയാത്ത ഒരു പൊട്ടനെ പോലെ സിദ്ധു നിന്നു..
" ചെലപ്പോ നേരത്തെ എന്നെ കാര്യമായിട്ടെന്തെങ്കിലും ചെയ്യാൻ പറ്റിയേർന്നെങ്കിൽ പിന്നെ ഈ ഇഷ്ടം ഉണ്ടാവുമായിരുന്നോ..??"
സ്വരത്തിലെ മൂർച്ച വീണ്ടും കൂടി..
" അറിയില്ല... "
സത്യം അതുതന്നെ ആയിരുന്നു... അവളെ മുഴുവനായി അനുഭവിച്ചിരുന്നെങ്കിൽ പിന്നെ എന്താകുമായിരുന്നു എന്ന് ഒരു പിടിയും
💬 Comments
View all comments