0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 604

ജീവിതത്തിനു കുറച്ചുകൂടി അർത്ഥം ഉണ്ടായേക്കാം...

എന്നാൽ അവൾക്ക് വേണ്ടി മാറാൻ താൻ തയ്യാറല്ല... ഇതേ സ്വഭാവത്തോട് കൂടി തന്നെ ഇഷ്ടപ്പെടണം..

തല്ക്കാലം ഇപ്പോ ഇതുപോലെ പോട്ടെ.. എല്ലാം ഒരിക്കൽ തന്നിലേക്ക് ചേരട്ടെ..

ഈ സംഭവങ്ങൾക്ക് ശേഷം കുറച്ചു ദിവസങ്ങൾ വിശേഷിച്ചൊന്നും ഇല്ലാതെ കടന്നു പോയി... പിന്നെ ഒരു മാസത്തിനു ശേഷമായിരുന്നു ഇലഞ്ഞിദേശത്തെ ഉത്സവം .. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആ പരിപാടിയിൽ ജാതി മത ഭേദമെന്യെ നാട് മുഴുവൻ സംബന്ധിക്കുമായിരുന്നു..വിവിധ തരം വേലകളും, ചമയങ്ങളും, കലാപരിപാടികളും,കൊട്ടും, മേളവും,പൂജകളും, വെടികെട്ടും, ഗജവീരന്മാരോട് കൂടിയ എഴുന്നള്ളിപ്പും എന്ന് വേണ്ട പൂരം അവസാനിക്കുന്ന അന്ന് രാത്രി രണ്ടു സമയങ്ങളിലായി രണ്ടു ഗംഭീര വെടിക്കെട്ടും വർണ്ണവിസ്മയങ്ങളും വേറെയും ...

ഇതെല്ലാം നടന്നിരുന്നത് ഒരു ട്രസ്റ്റിനു കീഴിലാണ്.. ഓരോ വർഷവും ഇലഞ്ഞിദേശത്തെ കിഴക്കേക്കരയിലും വടക്കേ കരയിലും ഉള്ള ജന്മി കുടുംബങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുന്ന കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചിരുന്നത്..

ഓരോ പരിപാടികളും സ്പോൺസർ ചെയ്യുന്നത് ഒന്നുകിൽ കിഴക്കേക്കര അല്ലെങ്കിൽ വടക്കേക്കര ആയിരുന്നതുകൊണ്ട് പരിപാടികൾ ഓരോന്നും പരമാവധി നന്നാക്കാനുള്ള ഒരു മത്സരവും അവിടെ ഉള്ളിലൂടെ നടന്നിരുന്നു..അഭിമാന പ്രശ്നമായിത്തന്നെ ആയിരുന്നു ഇത് നടത്തിപ്പോന്നത്..ഇതിലുൾ പ്പെട്ട കുടുംബാംഗങ്ങളും അനുബന്ധക്കാരും ഭീമമായ തുക മുടക്കിയായിരുന്നു ഈ പരിപാടികൾ.

ഇതിൽ കിഴക്കേക്കരയിൽ ആണ് ചിറക്കൽ തറവാട്. ഓരോ വർഷവും തറവാടിന്റെ വരുമാനത്തിൽ നിന്നും 10% പോയിരുന്നത് ഈ ഫണ്ടിലേക്ക് ആയിരുന്നു.. അത് കൈമൾ ഉള്ള കാലം മുതൽക്കാണ് ചിറക്കലിൽ നിന്നും അത്രയും വലിയൊരു തുകയിലേക്ക് മാറ്റിയത്..

ആദ്യത്തെ രണ്ടു ദിവസങ്ങൾ പോലെ അല്ല മൂന്നാം ദിവസം രാവും പകലും അവിടെ

💬 Comments

View all comments