Chapter Title : നീലക്കൊടുവേലി 3 [Fire blade]
യുദ്ധസമാനമായിരിക്കും....ഇലഞ്ഞിദേശം മാത്രമല്ല അടുത്തുള്ള നാടുകളിൽ നിന്നുമുള്ള ആബാലവൃദ്ധം ജനങ്ങളാൽ നിബിഡമായ പരിസരത്ത് പലപ്പോളും കയ്യാങ്കളികൾ സാധാരണ സംഭവമായിരുന്നു...
സിദ്ധു രണ്ടോ മൂന്നോ കൊല്ലമേ ആയിട്ടുള്ളു ഈ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട്.. അതിനു മുൻപ് ആള് കൂടുതലുള്ള പരിപാടികൾ അവന്റെ ചിന്തയിലെ വരാറില്ല..
ഇലഞ്ഞിദേശത്തെ ആളുകൾക്ക് മാത്രമേ സിദ്ധു ചിറക്കലെ ആണെന്നും മറ്റും അറിവുകൾ ഉള്ളു, പുറത്തുള്ളവർക്ക് ഇത്തരം കാര്യങ്ങൾ അത്ര അറിവുള്ളതല്ല..അതുകൊണ്ട് തന്നെ പോവാൻ തുടങ്ങിയ ശേഷം ഓരോ വർഷവും വായ്‌നോട്ടവും അലവലാതിത്തരവും കൊണ്ട് അവൻ അടിച്ചുപൊളിച്ചു...ഇഷ്ടം പോലെ ചിലവാക്കാൻ പണമുള്ളത് കൊണ്ട് ഒന്നിനും മടിക്കേണ്ട ആവശ്യവും ഇല്ലല്ലോ..
ഈ ഉത്സവത്തിനോട് അനുബന്ധിച്ചു പുറം നാടുകളിൽ നിന്നും കച്ചവടത്തിന് വരുന്ന ചിലർക്ക് ലഹരിയുടെ പരിപാടികളും ഉണ്ടായിരുന്നു.. കഴിഞ്ഞ വർഷം ചിന്നനാണ് അവരിൽ ചിലരെ രഹസ്യമായി സിദ്ധുവിന് കാണിച്ചു കൊടുത്തത്.. പക്ഷേ ഒരു പുകവലിയുടെ ഭീകരമായ ഓർമ അന്ന് ഇതിനു മുതിരാൻ അവനെ സമ്മതിച്ചില്ല..
ഈ വർഷത്തെ ഉത്സവം കുറച്ചു കൂടി ഗംഭീരമായി ആഘോഷിക്കാൻ സിദ്ധു തീരുമാനിച്ചു..പ്രായപൂർത്തിയായ സ്ഥിതിക്ക് കുറച്ചു കൂടി കളർ ആക്കാവന്നതല്ലേ എന്നൊരു ചിന്ത കയറിക്കൂടി..
രണ്ടാം ദിനം ഉച്ചക്ക് മുൻപ് തന്നെ ചിന്നനോട് കാര്യങ്ങൾ പറഞ്ഞു പൈസയും കൊടുത്ത് എല്ലാം റെഡിയാക്കിയ ശേഷം ചിറക്കലിലേക്ക് തന്നെ പോന്നു ... ആരും അറിയരുതെന്നുള്ള കാര്യം പ്രത്യേകം ശട്ടം കെട്ടിയത് കുഞ്ഞി പോലും അറിയരുതെന്ന് വെച്ചിട്ടായിരുന്നു.. അവളറിഞ്ഞാൽ ചിറക്കൽ അറിയാൻ താമസമില്ലെന്നു സിദ്ധുവിന് ഉറപ്പായിരുന്നു..
4 മണിയോട് കൂടി ശങ്കരനും ലക്ഷ്മിയമ്മയും നന്നായി ഒരുങ്ങിത്തന്നെ വന്നു..സിദ്ധു അവരെ നോക്കി ചാരുകസേരയിൽ തലക്ക് പുറകിൽ കയ്യും വെച്ച് പുഞ്ചിരിയോടെ
💬 Comments
View all comments