Chapter Title : നീലക്കൊടുവേലി 3 [Fire blade]
ഇരുന്നു..ശങ്കരന്റെ മുണ്ടിന്റെ കര ശെരിയാക്കിയും സ്വയം സാരിയുടെ മുന്താണി ശെരിയല്ലേ എന്നെല്ലാം നോക്കുന്ന ലക്ഷ്മിയമ്മയെ കണ്ട് അവന് ചിരിപ്പൊട്ടി..
" ഇതെന്താണിത്.... നിങ്ങൾ പോണത് കണ്ടാൽ ഇപ്പൊ കല്യാണം കഴിഞ്ഞ ആളുകൾ ആദ്യായിട്ട് ഉത്സവം കാണാൻ പോണ പോലെ ഉണ്ടല്ലോ....!! "
അവരുടെ മട്ടും ഭാവവും കണ്ട് ചിരിച്ചുകൊണ്ട് അവൻ കളിയാക്കി ..
മറുപടി പറയാതെ അവർ ഒന്ന് ഇളിഭ്യ ചിരി ചിരിച്ചു..
ശങ്കരൻ വാച്ചിൽ നോക്കി ലക്ഷ്മിയമ്മയോട് എന്താണ് ഇതൊക്കെ എന്ന രീതിയിൽ കൈ മലർത്തി....പാവങ്ങൾ രണ്ടും സിതാരക്കും നീതുവിനും വേണ്ടിയുള്ള കാത്തിരിപ്പ് ആണ്..
ഇപ്പൊ വരും എന്ന രീതിയിൽ ലക്ഷ്മിയമ്മ അങ്ങേരെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു..
ഈ പ്രായത്തിലും അവർ വളരെ സ്നേഹത്തിലാണെന്നുള്ളത് അവന് സന്തോഷം തരുന്ന കാര്യമായിരുന്നു.. പരസ്പര ബഹുമാനം എല്ലാത്തിലും അവർക്കുണ്ടായിരുന്നു.. ശങ്കരൻ ഒന്നിലും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാറില്ല, ഒരു വട്ടം ലക്ഷ്മിയമ്മയോട് ചോദിച്ചിട്ടേ അതുണ്ടാകാറുള്ളൂ...
അതുപോലെ ഇത്രയും കാലത്തിനിടക്ക് അവർ തമ്മിൽ ഒരു വഴക്കുള്ളതായി അവൻ കണ്ടിട്ടില്ല... ഇനി അതിലൊരാൾ ഒച്ചയെടുക്കുന്നുണ്ടെങ്കിൽ മറ്റെയാൾ അത് ശാന്തമായി കേട്ടിരിക്കുന്നത് എത്രയോ കണ്ടിട്ടുമുണ്ട്...
" മോൻ വരുന്നില്ലേ..?? "
സിദ്ധുവിന്റെ ഉദാസീനമായ ഇരുത്തം കണ്ടിട്ടാവണം ലക്ഷ്മിയമ്മ ചോദിച്ചു..
" ഇച്ചിരി കഴിഞ്ഞോട്ടെ... നിങ്ങൾ പൊക്കോ.. "
അവൻ മറുപടി കൊടുത്തു.. അവർ കൂടെകൂടെ ഉള്ളിലേക്ക് നോക്കി, ബോറടിച്ച ശങ്കരൻ ആദ്യം മെല്ലെ കുറച്ചു നടന്ന് തുടങ്ങി..,അത് കണ്ട ലക്ഷ്മിയമ്മ പുറകെയും... ഗേറ്റ് ന്റെ അരികിൽ എത്തി വീണ്ടും ഇവർക്കായി കാത്തു നിൽക്കാൻ തുടങ്ങി..
സിതാരയാണ് ആദ്യം ദൃതിപ്പിടിച്ചു വന്നത്,അവളൊരു ഓറഞ്ച്
💬 Comments
View all comments