Chapter Title : നീലക്കൊടുവേലി 3 [Fire blade]
വിലങ്ങിക്കൊണ്ട് പുറകിലേക്ക് തെറിച്ചു...വീണ്ടും ആക്രമിക്കാനായി പൊസിഷൻ എടുത്ത് നിൽക്കുന്ന അവനെ കണ്ടപ്പോളാണ് സിദ്ധുവിന് കളി കാര്യമായെന്നു മനസിലായത് ...
എന്തായാലും നനഞ്ഞു ഇനി കുളിച് കേറാം.. ഒന്ന് മുട്ട് കുത്തി നിന്നു ശ്വാസം നന്നായി ഉള്ളിലേക്കെടുത്തു കണ്ട്രോൾ ചെയ്ത ശേഷം സിദ്ധുവും പൊസിഷനിൽ നിന്നു..
ലക്ഷ്മിയമ്മയും കുട്ടികളും നിസ്സഹായരായി നോക്കി നിന്നു..
ആളുകൾ അർപ്പുവിളികളോടെ അവർക്കായി കളമൊരുക്കി മാറി നിന്നു... സംഭവിക്കുന്നത് എന്താണെന്നറിയാൻ അവരും ആകാംഷയിൽ ആയിരുന്നു.. ലക്ഷ്മിയമ്മയും നീതുവും വിഷമിച്ചിരിക്കുന്ന സിതാരയോട് കാര്യങ്ങൾ തിരക്കി..
നേരത്തെ ഉപയോഗിച്ച ലഹരി ഇടയ്ക്കിടെ സിദ്ധുവിന്റെ ആരോഗ്യത്തെ ചെറുതായി ഇളക്കികൊണ്ടിരുന്നു.. അതിന്റെ കൂട്ടത്തിൽ കിട്ടിയ ആ കിക്ക് കൂടി ആയപ്പോൾ അവന് ശരീരത്തിന് ഒരു ഭാരം അനുഭവപ്പെട്ടു..
കൂടുതൽ ചിന്തിക്കാൻ സമയം കിട്ടുന്നതിന് മുൻപ് വീണ്ടും പണികിട്ടി..
നല്ലൊരു പഞ്ച് നെഞ്ചിൻകൂടിന്..., വീണ്ടും മുട്ടുകാലിൽ നിന്നു സിദ്ധു ഉറക്കെ ചുമച്ചു... അതുകൂടി ആയതോടെ അവന് ശ്വാസമെടുക്കാൻ വളരെ പ്രയാസമായി...എതിര് നിക്കുന്നവൻ സാധാരണക്കാരനല്ലെന്നും അത്യാവശ്യം മുറകൾ കൈമുതലായുള്ളവനാണെന്നും അവന് മനസിലായി
ഒന്നും ചെയ്യാൻ പറ്റാത്തതിലുള്ള ദേഷ്യവും ആളുകൾ നോക്കി നിക്കുന്നതിന്റെ ടെൻഷനും കൂടി അവനെ തിരിച്ചും ആക്രമിക്കാൻ പ്രേരിപ്പിച്ചു...
എണീറ്റ് നിന്നു ഉള്ള ശക്തിയെല്ലാം ആവാഹിച്ചു വേഗത്തിൽ വലതു കാലുകൊണ്ട് അവന്റെ വാരിയെല്ലിന്നിട്ട് കിക്ക് കൊടുത്തു, പക്ഷെ അത് എളുപ്പത്തിൽ പിടിച്ച അവൻ അതേ ശക്തിയിൽ താഴെക്കിട്ടു, അതിന് പുറകെ സിദ്ധുവിന്റെ മുഖത്തേക്കും തുടയിലേക്കും കൌണ്ടർ കിക്കും, സിദ്ധുവിന് തടയാനുള്ള സമയം കിട്ടിയില്ല, കിക്ക് കൊണ്ട് മയങ്ങിപ്പോയ അവൻ താഴേക്ക് പതിച്ചു...
" മോനെ " എന്ന അലർച്ചയോടെ ലക്ഷ്മിയമ്മ അവനരികിലേക്ക്
💬 Comments
View all comments