Chapter Title : നീലക്കൊടുവേലി 3 [Fire blade]
ഓടി..
നീതു എന്ത് ചെയ്യണമെന്നറിയാതെ നിന്നു..
സിതാര കണ്ണുകൾ പൊത്തി കുനിഞ്ഞിരുന്നു ... ഇതെല്ലാം കൂടി 5 മിനിറ്റിൽ അവസാനിച്ചു..
ആളുകൾക്ക് എന്താണ് കാര്യമെന്നോ എന്താണ് സത്യത്തിൽ നടന്നതെന്നോ മനസിലായില്ല...രണ്ടു പേർ തല്ലുകൂടി ഒരുത്തൻ വീണു അത്ര മാത്രമേ അവർ കണ്ടുള്ളൂ..
സിദ്ധു താഴെ വീണതോടെ ആ പയ്യൻ അവിടെ നിന്നും പോയി... കാര്യങ്ങൾ പന്തിയല്ലെന്നു തോന്നിയതോടെ തടി രക്ഷപ്പെടുത്തിയതാണ്... അടിയുടെ കാരണം നാട്ടുകാർ അറിഞ്ഞാൽ തന്റെ തടി കേടുവരുമെന്ന് അവന് അറിയാമായിരുന്നു...
ചെങ്ങാതി തല്ലു കൊണ്ട് വീണെന്ന് ആരോ പറഞ്ഞപ്പോളാണ് ഒതുക്കത്തിൽ നിന്നും സീൻ പിടിക്കുകയായിരുന്ന ചിന്നൻ അങ്ങോട്ട് ഓടി ചെന്നത്... സിദ്ധു കണ്ണ് തുറന്നിരുന്നു..
ചിന്നൻ ആരോ നീട്ടിയ വെള്ളം അവനെ കുടിപ്പിച്ചു.. മുഖം കരുവാളിച്ചിരുന്നു.. ചുണ്ട് പൊട്ടി ചോര കിനിഞ്ഞത് വെള്ളമിറക്കിയപ്പോൾ അനുഭവിച്ചു... എണീറ്റു നിർത്തിയപ്പോൾ തുടയെല്ല് വിറച്ചു.. അവിടെ കിട്ടിയ കിക്ക് മസ്സിലിനെ തളർത്തിയിരുന്നു..തന്നെ പിടിക്കാൻ വന്ന ലക്ഷ്മിയമ്മയോട് കുഴപ്പമില്ല എന്ന് ആംഗ്യം കാണിച്ചുകൊണ്ട് സിദ്ധു ചിന്നനെ പിടിച്ചു.
അത്രയും ആളുകൾക്കിടയിൽ വെച്ച് അടികൊണ്ടു വീണത് സിദ്ധുവിനെ തകർത്തിരുന്നു .. അവൻ ഒന്നും മിണ്ടാതെ ചിന്നന്റെ തോളിൽ ബാലൻസ് ചെയ്ത് കാലുകൾ വേച്ചു നടന്നു..
അവനെ കാണുന്നവർ ചിലർ അടക്കം പറഞ്ഞുക്കൊണ്ടും കളിയാക്കിയും ആ പോക്ക് നോക്കിനിന്നു..
ഇതെല്ലാം നടന്നു കഴിഞ്ഞാണ് ശങ്കരൻ അവിടേക്ക് വന്നത്, കാര്യം അറിഞ്ഞപ്പോൾ സിദ്ധുവിനെ നോക്കിയെങ്കിലും അവിടെയെങ്ങും കണ്ടില്ല.. സിദ്ധു വീട്ടിൽ എത്തിയിട്ടുണ്ടാകുമെന്ന കണക്കു കൂട്ടലിൽ മറ്റുള്ളവരെയും കൂട്ടി അവർ ചിറക്കലേക്ക് തിരിച്ചു..
സിദ്ധു ചിന്നനോടൊപ്പം സൈക്കിളിൽ ആയിരുന്നു.. ചിറക്കലേക്ക് പോകുന്നതിനു പകരം ചിറക്കൽ തറവാടിന്റെ
💬 Comments
View all comments