0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 658

അത് തന്നെ....അവൻ കട്ടിലിൽ നിന്നും ചാടിയെണീറ്റു ചിന്നന്റെ അരികിൽ വന്നു..

" നീയെന്താ പറഞ്ഞത്..? ഇത് കഴിച്ചിട്ടാകുമോ എനിക്ക് ഇങ്ങനെ ആയത്..? "

സിദ്ധു കുറച്ചു ആകാംഷയോടെയാണ് ഇത് ചോദിച്ചത്..

" എന്റെ തോന്നൽ അങ്ങനാണ്... നീ അമ്പലത്തിലേക്ക് പോകുമ്പോ ചെറുതായി ആടുന്നുണ്ടായിരുന്നു... നിനക്ക് സാധനത്തിന്റെ മന്തപ്പ് ഇറങ്ങീട്ടില്ലല്ലോ എന്ന് ഞാൻ ചിന്തിക്കേം ചെയ്തേർന്നു... ആദ്യായിട്ടല്ലേ അതോണ്ടാവും..

നീ എണീറ്റ് നിന്നു ഒന്ന് കണ്ണടച്ചേ.. ...ക്ഷീണമുണ്ടോ അറിയാലോ.."

ചിന്നന്റെ പരീക്ഷണത്തിന് സിദ്ധു തയ്യാറായി..അവൻ കട്ടിലിൽ നിന്നു എണീറ്റു നിന്നു കണ്ണുകൾ അടച്ചു..

രണ്ടോ മൂന്നോ മിനിട്ടുകൾ കൊണ്ടുതന്നെ ഒരു മയക്കം കണ്ണിൽ നിന്നും തലച്ചോറിലേക്ക് കയറി മുഴുവൻ ഇരുട്ടായി... കഠിനമായ അധ്വാനം കഴിഞ്ഞ് വന്നു ക്ഷീണിച്ചു ഉറങ്ങുന്നത് പോലെ ആയിരം കിലോ ഭാരം കണ്ണിനു മുകളിൽ വന്നതായി സിദ്ധുവിന് അനുഭവപ്പെട്ടു..തല കറങ്ങി ഒരു കുഴിയിലേക്ക് എന്ന പോലെ വീഴാൻ തുടങ്ങിയ സിദ്ധുവിനെ ചിന്നൻ ഉറക്കെ വിളിച്ചു...

കട്ടിലിൽ ഇരുന്നപ്പോൾ നട്ടപാതിരക്ക് ഒരാൾ വിളിച്ചുണർത്തുമ്പോൾ ഉള്ളൊരു അവസ്ഥയാണ് തോന്നിയത്.

ദൈവമേ...! വല്ലാത്തൊരു പരീക്ഷണമായല്ലോ... ഇന്ന് തന്നെ ഇത് ഉപയോഗിക്കാനും ഈ ദിവസം തന്നെ തല്ലുണ്ടാകാനും ഇതൊക്കെ പരീക്ഷണങ്ങൾ തന്നെയാണ്.... അല്ലെങ്കിൽ തന്റെ അഹന്തക്ക് കിട്ടിയ ചെറിയൊരു തിരിച്ചടി...

" നീ ഒരു തവണ കൂടി അത് താ... ഒന്ന് കൂടി ഉപയോഗിക്കണം, ഇത് അവസാനത്തെയാണ്,ഇന്നത്തെ മാനസിക വേദനക്ക് വേണ്ടിയാ....പിന്നെ ഞാൻ ഇത് തൊടില്ല...!! "

സിദ്ധു ചിന്നനോട് സത്യം ചെയ്തു... സുഹൃത്തിന്റെ സങ്കടം കണ്ടു അലിവ് തോന്നിയ ചിന്നൻ കുറച്ചു ബാക്കിയുണ്ടായിരുന്ന അത് അവന്റെ കയ്യിലേക്ക് പകർന്നു..

"

💬 Comments

View all comments