Chapter Title : നീലക്കൊടുവേലി 3 [Fire blade]
ശരീരമൊട്ടുക്കു പടരുന്നത് ഒരു കുളിരോടെ മനസിലാക്കി..
ഇന്ന് മറ്റൊന്നും ചിന്തിക്കാതെ വിശ്രമിക്കാം.. നാളെ അവനെ കാണുകയാണെങ്കിൽ ഇന്നത്തെ മരുന്നിന് ഒരു മറു മരുന്ന് കൊടുക്കാൻ പറ്റണം.....
സിദ്ധു കണ്ണുകളടച്ചു.... മയക്കത്തിനരികിൽ വെച്ച് കണ്ണുനീരണിഞ്ഞ സിതാരയുടെ മുഖം തെളിഞ്ഞപ്പോൾ ഞെട്ടി എണീറ്റു... കിനാവാണെന്നു മനസിലാക്കിയപ്പോൾ വീണ്ടും കിടന്നു..
"സമ്മതിക്കില്ല അല്ലേ...??എന്ത് ലഹരി കേറ്റിയാലും മനസീന്നു പോവരുത് ...."
സിദ്ധു പുലമ്പിക്കൊണ്ട് കണ്ണുകളടച്ചു...
ചിന്നൻ കാര്യം പറഞ്ഞു പോയ ശേഷം ചിറക്കൽ തറവാട്ടിൽ ശോകമൂകമായ അവസ്ഥയായിരുന്നു.. സിദ്ധുവിന്റെ ഈ പെരുമാറ്റം അവർ പ്രതീക്ഷിച്ചില്ല.. നടന്ന കാര്യങ്ങൾ ഏറെക്കുറെ അവർ സിതാരയിൽ നിന്നും അറിഞ്ഞിരുന്നു.. പക്ഷെ അവൾക്ക് സംഭവിച്ചത് പോലെ തന്നെ സിദ്ധു അടികൊണ്ടു വീണതും അവരെ വേദനിപ്പിച്ചു..
തോൽവി അവനിൽ ഉണ്ടാക്കിയെക്കാവുന്ന ആഘാതത്തെപറ്റി ചിന്തിച്ചു അവർക്ക് ഒരു സമാധാനവും കിട്ടിയില്ല.. എവിടെയാണ് കിടക്കുന്നതെന്നു പറയരുതെന്ന കല്പന ഉണ്ടെന്നും പറഞ്ഞു ചിന്നനും പോയതോടെ അവർക്ക് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി..
ഉറക്കമിളച്ചാൽ പ്രശ്നമുള്ള ശങ്കരൻ പോലും ഏറെ വൈകിയാണ് കിടന്നത്..
റൂമിൽ കമിഴ്ന്നു കിടക്കുന്ന സിതാരയുടെ മുടിയിൽ തഴുകി നീതു ഇരുന്നു...വന്നത് തൊട്ടു അവൾ ആ റൂമിനു പുറത്തിറങ്ങിയിരുന്നില്ല, സിദ്ധുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാകാത്തത് കൊണ്ട് നീതു അച്ഛനും അമ്മക്കുമൊപ്പം പൂമുഖത്തായിരുന്നു.
" നീ പേടിച്ചോ...?? "
സിതാരയുടെ മുഖം തന്റെ നേർക്ക് തിരിച്ചുകൊണ്ട് നീതു ചോദിച്ചു.. അതിന് മറുപടി ഒന്നും വന്നില്ല..
" സത്യത്തിൽ അവൻ എന്താ നിന്നെ ചെയ്തേ...? "
നീതു കിടക്കയിൽ സിതാരക്ക് അഭിമുഖമായി കിടന്നുകൊണ്ട് ചോദിച്ചു..
ആ കാര്യത്തിന്റെ ഓർമയിൽ തന്നെ ഒരു നീർ തുള്ളി അവളുടെ
💬 Comments
View all comments