Chapter Title : നീലക്കൊടുവേലി 3 [Fire blade]
കണ്ണിൽ നിന്നും അടർന്നു ബെഡിൽ വീണു..
" പറയെന്നെ... എന്നോടല്ലേ..? "
നീതു അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുക്കൊണ്ട് പറഞ്ഞു..
" അവൻ എന്നെ.....!! ആദ്യം ഞാൻ കരുതിയത് അടുത്തുണ്ടാരുന്ന ചേച്ചിയുടെ കൈ ആണെന്നാ... പിന്നെ അത് എന്റെ ബാക്കിലൂടെയൊക്കെ പോയപ്പഴാണ് ഞാൻ കണ്ടത്..
പിന്നെ എന്റെ പുറകിൽ നിന്ന് അവൻ..... അവന്റെ മുന്ഭാഗം വെച്ച് ഉരസി... എന്റെ കഴുത്തിന്റെ അവിടെയൊക്കെ ഉമ്മവെക്കാനും നോക്കി... അപ്പളാ ഞാൻ സിദ്ധുവേട്ടനെ കണ്ടത്.... "
കണ്ണിൽ നിന്നും ഇടതടവില്ലാതെ ഒഴുകികൊണ്ടിരിക്കുന്ന കണ്ണുനീരിനൊപ്പം സിതാര കാര്യം പറഞ്ഞുകൊടുത്തു..
" എന്നിട്ട് നീയെന്തേ ഞങ്ങളോട് പറയാഞ്ഞേ... പേടിച്ചു പോയോ .? "
നീതു അവളെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു... സിദ്ധുവിന്റെ പ്രശ്നത്തിൽ ഇതേ ചോദ്യം സിതാര നീതുവിനോട് ചോദിച്ചെങ്കിൽ ഇവിടെ അത് തിരിച്ചായി...
" ഹ്മ്മ്....അവന്റെ കയ്യിൽ ഒരു ബ്ലേഡ് ഉണ്ടാരുന്നു.. ശബ്ദമുണ്ടാക്കിയാൽ അത് വെച്ച് കഴുത്തു മുറിക്കുമെന്ന് പറഞ്ഞു.. ഞാൻ ശെരിക്കും പേടിച്ചുപോയി.."
നീതു നടുങ്ങിപ്പോയി.... അവളുടെ കണ്ണുകൾ തുറിച്ചു.. രണ്ടു കാര്യങ്ങൾ കൊണ്ടായിരുന്നു അത്... ഒന്ന് സിതാരയുടെ ജീവൻ... രണ്ടു സിദ്ധുവിന്റെ ജീവൻ...
" നീ സത്യമാണോ പറഞ്ഞത്..? "
നീതു ഒന്നുകൂടി ഉറപ്പിക്കാനായി ചോദിച്ചപ്പോൾ സിതാര അവളെ നോക്കികൊണ്ട് എണീറ്റിരുന്നു..
" നീ ഇത് കണ്ടോ..??"
അവൾ ഇട്ടിരുന്ന പട്ടുപാവാടയുടെ സൈഡിലായി ഒരു ചെറിയ കീറൽ, അവിടെ പൊക്കി കാണിച്ചപ്പോൾ അതിനടിയിൽ പെറ്റിക്കോട്ടിനും അതേ കീറൽ അവിടവിടെ ചെറിയ ഒരു ചോരച്ചവി..അതിനും താഴെ ദേഹത്തു ചെറിയൊരു മുറിവ്, ചോര കട്ടപ്പിടിച്ചിട്ടുണ്ട്..
അവൾ കാണിച്ച ഭാഗം കണ്ടു നീതു
💬 Comments
View all comments