0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 662

തലക്ക് കൈകൊടുത്തുകൊണ്ട് കട്ടിലിൽ ഇരുന്നു..സങ്കടം കൊണ്ട് അവൾക്ക് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി..

" ഞാൻ നിന്നെ ഒന്ന് വിളിക്കാൻ നോക്കിയതിനു അവൻ എനിക്ക് തന്ന സമ്മാനമാ...ഇനി പറ ഞാൻ വേറെന്താ ചെയ്യേണ്ടിയിരുന്നത്..? "

സിതാരയുടെ ചോദ്യം കേട്ട
നീതു അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു... പിന്നെ പുറത്ത് തട്ടി അശ്വസിപ്പിച്ചു..

" നിനക്കൊന്നും പറ്റിയിട്ടില്ല.. അങ്ങനൊരു വൃത്തികെട്ടവൻ എന്തേലും ചെയ്തെന്നു വെച്ച് ഇനി ഓർത്തു വിഷമിക്കണ്ട..വാ നമുക്ക് മുറിവ് കെട്ടാം.. അമ്മ കണ്ടാൽ ഇനി അതുമതി... "

അവളെ എഴുന്നേൽപ്പിച്ചു നീതു മുറിവ് കെട്ടുന്ന തുണിയും അതിനുള്ള മരുന്നും കൊണ്ട് വന്നു.. ഒരു പഞ്ഞി വെച്ച് മുറിവ് തുടച്ച് മരുന്ന് വെച്ച് ബാൻടേജ് ഒട്ടിച്ചു... ഡ്രസ്സ്‌ ഉള്ളതുകൊണ്ട് തൊലിക്ക് ചെറിയൊരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു..

നേരത്തെ ലക്ഷ്മിയമ്മ ചോദിച്ചപ്പോൾ മോശമായി പെരുമാറി എന്നല്ലാതെ വ്യക്തമായി പറഞ്ഞുകൊടുക്കാൻ അവൾക്ക് സാധിച്ചിരുന്നില്ല... അത് അറിഞ്ഞാൽ അച്ഛനമ്മമാർ കൂടുതൽ വിഷമിക്കുമെന്ന് അവൾക്കറിയാമായിരുന്നു.

" ഈ ആണുങ്ങളൊക്കെ എന്താടീ ഇങ്ങനെ...? ഒരു പെണ്ണിനെ കണ്ടാൽ കാമം മാത്രമേ തോന്നുള്ളോ ഇവറ്റകൾക്ക്..? "

മുറിവ് കെട്ടി കഴിഞ്ഞ് തിരികെ കിടക്കുന്ന സമയത്താണ് സിതാര ഈ ചോദ്യം ചോദിച്ചത്..

അതിനുള്ള ഉത്തരം നീതുവിനും അത്ര പിടുത്തമില്ലാരുന്നു.. എങ്കിലും അവൾ ഇങ്ങനെയാണ് മറുപടി കൊടുത്തത്..

" അതിപ്പോ എന്റെ മുത്ത് നല്ല ചുന്ദരിയല്ലേ...!! ഈ ആണുങ്ങൾക്ക്‌ അത് കാണുമ്പോ ചെലപ്പോ വികാരം വരുന്നോണ്ടാവും.. "

സിതാരയുടെ മൂക്കിൽ വാത്സല്ല്യത്തോടെ പിടിച്ചു കൊഞ്ചിക്കൊണ്ടാണ് പറച്ചിൽ..

പക്ഷേ, ഇത് കേട്ടപ്പോൾ സിതാരക്ക് ദേഷ്യമാണ് വന്നത്...

" ഓഹ്....നല്ല കണ്ടുപ്പിടിത്തം തന്നെ ...

💬 Comments

View all comments