Chapter Title : നീലക്കൊടുവേലി 3 [Fire blade]
അന്ന് തൊട്ടു പിടിച്ചു എന്നും പറഞ്ഞു വന്നപ്പോ ഈ കണ്ടുപ്പിടിത്തം ഓർമ ഇല്ലാരുന്നോ..?? "
സിദ്ധുവുമായി നടന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് സിതാരയുടെ ചോദ്യം..
നീതുവിന് ചിരി വന്നു...
"ആ....അത് എനിക്കൊരു അബദ്ധം പറ്റിയതാടീ, പുള്ളിക്കാരന് എന്നോട് എന്തോ ഉണ്ട് .. അതോണ്ട് ചെയ്തതാണെന്നാ തോന്നണെ .."
സിതാരയുടെ മുഖത്ത് നോക്കി ഒരു കുസൃതിയോടെ പറയുമ്പോൾ സിതാര ദേഷ്യത്തോടെ നീതുവിന്റെ തലയിൽ ഒരു കിഴുക്ക് വെച്ച് കൊടുത്തു..
" അയ്യോ... പോ പണ്ടാരമേ..!! "
വേദനിച്ച നീതു തല ഉഴിഞ്ഞു..
" നീയൊരു പുരുഷ വിരോധി ആവേണ്ടെന്നു കരുതി പറഞ്ഞതല്ലേ... ഹൂ... എന്റെ തല പൊളിഞ്ഞു.. "
അവളുടെ സംസാരം കേട്ടു തന്റെ വേദന മറന്ന് സിതാര പൊട്ടിചിരിച്ചു... അത് കണ്ടപ്പോൾ നീതുവിനും സന്തോഷമായി..
" അതേയ്...സിദ്ധുവേട്ടൻ ഇന്ന് ഇങ്ങോട്ട് വന്നില്ല.. "
ചിരി ഒന്ന് അടങ്ങിയപ്പോൾ നീതു സിതാരയോട് പറഞ്ഞു..
മറുപടി പറയാതെ സിതാര മച്ചിന് മുകളിലേക്ക് നോക്കിക്കൊണ്ട് കിടന്നു..
" നീ കേൾക്കുന്നുണ്ടോ..? "
മറുപടി ഇല്ലാത്തത് കണ്ട് നീതു അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു..
" സിദ്ധുവേട്ടൻ കള്ള് കുടിച്ചിട്ടുണ്ട്. "
അതിനുള്ള മറുപടിയായി സിതാര ഇതാണ് പറഞ്ഞത്
" ങേ..!! അത് നിന്നോടാരാ പറഞ്ഞേ...?? "
നീതുവിന് അത് അത്ര വിശ്വാസമായില്ല.. അവന് അങ്ങാനുള്ളൊരു പരിപാടി ഉള്ളതായി അവൾക്ക് തോന്നിയിട്ടേ ഇല്ലായിരുന്നു..
" ഞാൻ കണ്ടതാ ആടി ആടി വരുന്നത്... പഞ്ചാരിമേളത്തിന്റെ കൂടെ ലക്കില്ലാതെ ഡാൻസ് കളിക്കണത് ആ തെണ്ടിചെക്കൻ എന്നെ ഉപദ്രവിക്കണത് വരെ ഞാൻ കണ്ടിരുന്നു... "
സിതാര ഓർമയിൽ
💬 Comments
View all comments