0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 664

നിന്നെടുത്തുകൊണ്ടാണ് പറഞ്ഞത്...

" ഓഹോ.. അത് ശെരി... അപ്പോ അതിന്റെയാണ് കണ്ടത്, അല്ലെങ്കിൽ ഇങ്ങനെ വീഴാനുള്ള ചാൻസ് കുറവ് തന്നെയാ.."

അവന്റെ കരുത്ത് അടുത്തറിയാവുന്ന നീതു സിതാര പറഞ്ഞതെല്ലാം വെച്ച് കൂട്ടി നോക്കിയപ്പോൾ സംഗതി ശെരിയാകാനുള്ള എല്ലാ സാധ്യതയും കണ്ടു..

വീണ്ടും ചിന്തിച്ചപ്പോൾ ഫൈറ്റിനിടയിൽ അവന്റെ ചലനങ്ങൾ അത്ര വേഗതയുള്ളതോ ശക്തിയുള്ളതോ ആയിരുന്നില്ലല്ലോ എന്നും ഓർമ്മിച്ചെടുത്തു..

ശ്ശെ ... താനെന്താണ് ഇത് മുൻപേ ചിന്തിക്കാഞ്ഞത്. സിദ്ധുവിന്റെ ഫൈറ്റിലെ പ്രാവീണ്യം സിതാരയേക്കാൾ നന്നായിട്ടറിയുന്നത് തനിക്കല്ലേ... എന്തോ ആ സമയത്തെ ഒരു ടെൻഷനിൽ അതൊന്നും മനസ്സിൽ പോയില്ല..

" ടീ...എന്നാലും നിനക്ക് വേണ്ടി പുള്ളി മറ്റവനോട് ഇടി കൂടാനൊക്കെ പോയല്ലേ...!!"

നീതു മലർന്നു കിടന്നു കൊണ്ട് സിതാരയോടായി പറഞ്ഞു..ഇടക്ക് സിതാരയും അതിനെക്കുറിച് ചിന്തിച്ചിരുന്നെങ്കിലും അവൾ മറുപടിയൊന്നും പറഞ്ഞില്ല..

"നമ്മളോടും സ്നേഹമൊക്കെ ഉണ്ടെടീ, ചെലപ്പോ തോന്നും നമ്മൾ വല്ലാണ്ട് ചിന്തിച്ചു കൂട്ടി പ്രശ്നം വഷളാക്കിയതാണെന്നു.."

മറുപടി ഇല്ലാത്തത് കൊണ്ട് നീതു സിതാരക്കരികിലേക്ക് ചെരിഞ്ഞു കിടന്നുകൊണ്ട് കൂട്ടിച്ചേർത്തു..

" ദേ നോക്ക് നീതൂ ...ഇങ്ങനെയുള്ള ചിന്തകൾ നീ തല്ക്കാലം നിർത്തിയേക്ക്... ഒരു ആവശ്യം വന്നപ്പോ സഹായിച്ചു, അത്രേം കരുതിയാൽ മതി..

അങ്ങനെ ഉള്ളപ്പോൾ സഹായിക്കാത്തവർ മനുഷ്യന്മാരാണോ..? പുള്ളിക്ക് ആവശ്യം വരുമ്പോ നമുക്കും സഹായിക്കാം.. ഇനി അതിനു വേറെ അർത്ഥങ്ങൾ തെരയേണ്ട ആവശ്യമൊന്നും ഇല്ല.. "

സിതാര ഗൗരവത്തോടെയാണ് പറഞ്ഞത്.. നീതു സിതാരയുടെ മുറിവിൽ തട്ടാതെ അവളോട് ചേർന്ന് കിടന്നു..

" ഞാൻ കൊറേ സഹായിച്ചതാ... ഇനി വേണേൽ നീ സഹായിച്ചോ.. "

സിതാരയുടെ കാതോരം ചെന്ന് ഇത്തിരി കുസൃതിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു

💬 Comments

View all comments