0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 599

തോരാൻ ഒരുപാടുണ്ടാകുമെന്ന്...

" നിങ്ങളെ കണ്ടാണ് ഞാൻ എങ്ങനെ അവരുതെന്നു പഠിച്ചത്... ആളുകളോട് പെരുമാറാനറിയാത്ത, അഹങ്കാരിയായ, നിഷേധി...ചെറുപ്പത്തിൽ ഈ കണ്ണുകളിൽ ഞങ്ങളോട് ഉണ്ടായിരുന്നത് നേരത്തെ പറഞ്ഞ പുൽക്കൊടികളോടുള്ള പുച്ഛമായിരുന്നു...നിങ്ങടെ നോട്ടത്തിൽ, ഭാവത്തിൽ ഓരോ പെരുമാറ്റത്തിലും ഞങ്ങളത് അനുഭവിച്ചതാണ്..

ഞങ്ങൾ ഇവിടുത്തെ ഒന്നും ആഗ്രഹിച്ചിട്ടില്ല....ഒന്നും..., ഈ സമ്പത്തിൽ ഭ്രമിച്ചിട്ടും ഇല്ല, ഞങ്ങക്ക് വേണ്ടത് ഞങ്ങടെ അച്ഛന്റേം അമ്മയുടേം സ്നേഹം മാത്രേള്ളൂ, അതാണ് ഞങ്ങടെ സമ്പത്ത്... അത് പകുത്തു വാങ്ങിയത് നിങ്ങളാണ്, എന്നിട്ടോ..... ഞങ്ങളോട് പുച്ഛവും വെറുപ്പും...

വലുതായപ്പോ കാണിക്കാൻ തൊടങ്ങിയ പരിഗണന കണ്ടപ്പോ ആദ്യം മനസിലാക്കിയില്ല,അത് ഈ ശരീരത്തിനോടുള്ള ആഗ്രഹം കൊണ്ടുള്ളതാണെന്നു അന്ന് എന്നെ കയറിപ്പിടിച്ചപ്പോളാ മനസിലായത്...ഇപ്പഴും നിങ്ങളാണ് ആഗ്രഹിക്കുന്നത്, നിങ്ങളാണ് ഓരോന്നും തട്ടിയെടുക്കുന്നത്...

എനിക്കറിയാം, അന്ന് എന്നെ കയറിപ്പിടിച്ചത് ആരോടും പറയാത്തതുകൊണ്ടല്ലേ നിങ്ങക്കിപ്പോ വീണ്ടും ഈ ധൈര്യം...? അതോ പണിക്കാരായ എല്ലാവരും ഞങ്ങളുടെ അടിമകളാണെന്നു കരുതിയോ..? ഹ്മ്മ്...നിങ്ങളെ സ്വന്തം മോനെ പോലെ സ്നേഹിക്കുന്നൊരാൾ താഴെ ഉണ്ട്... എന്റെ അമ്മ, അവരോടല്ലേ ഞാനിത് പറയാനുള്ളത്...

അമ്മയേം പെങ്ങളേം തിരിച്ചറിയാൻ വയ്യാത്തൊരുത്തനെയാണ് ഇതുവരെ മോനായി കണ്ട് സ്നേഹിച്ചതെന്നു അറിഞ്ഞാൽ അവരുടെ മനസ് വല്ലാതെ വേദനിക്കും...അതുകൊണ്ട് മാത്രം ഒഴുവാക്കീതാ...

പിന്നെ ഇപ്പൊ നിങ്ങൾ ഈ കാണിച്ചു കൂട്ടുന്നതും ഞാൻ ആരോടും പറയാൻ പോണില്ല.... നിങ്ങക് വേണ്ടത് ചെയ്തോ, പക്ഷെ പകരം ഞാൻ നിങ്ങൾക്കൊരു സമ്മാനം തരുന്നുണ്ട്.... നിങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത സമ്മാനം......"

അവളുദ്ദേശിച്ച സമ്മാനം എന്താണെന്നു തിരിച്ചറിയാൻ സിദ്ധുവിന് ഏറെയൊന്നും ആലോചിക്കേണ്ടിവന്നില്ല...അവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി...അതുപോലെ അവനെ അതിശയിപ്പിച്ച മറ്റൊരു കാര്യം അത്രയും പറഞ്ഞിട്ടും അവളുടെ കണ്ണിൽ നിന്നും

💬 Comments

View all comments