Chapter Title : നീലക്കൊടുവേലി 4 [Fire blade]
ശക്തമായ പഞ്ചിൽ നിലത്തു വീണു..
അവിടെ നിന്നും എഴുന്നേറ്റ് ഓടിവന്ന അവൻ ചാടിയൊരു പഞ്ച് സിദ്ധുവിന്റെ മുഖത്തേക്ക് അടിച്ചു, അത് തടയാൻ നോക്കിയ സിദ്ധുവിന് സ്റ്റെപ്പ് തെറ്റി ഒന്ന് വേച്ചു...
ചിന്നൻ ഒന്ന് ജാഗരൂകനായി..,അവൻ മറ്റവന്റെ കൂടെ വന്ന പയ്യന്മാരെ നിരീക്ഷിക്കുന്നും ഉണ്ടായിരുന്നു...
സിദ്ധു നേരെ നിന്ന് കൈകളിലെ ഞൊട്ട പൊട്ടിച്ചു..അവൻ പൊസിഷൻ എടുത്തു നിന്നു.. മറ്റവൻ വന്നു കിക്ക് ചെയ്യാൻ നോക്കിയപ്പോൾ സിദ്ധു അത് തടഞ്ഞു പിന്നെ അവന്റെ വാരിയെല്ലിനും മൂക്കിനും നോക്കി ഓരോ പഞ്ച് കൊടുത്തു... കുറച്ചു സമയത്തേക്ക് അവന്റെ കിളി പോയി, മൂക്കിൽ നിന്നും ചോര പൊടിഞ്ഞു..
തലേ ദിവസത്തെ പോലെ അല്ല സിദ്ധു അത്യാവശ്യം പണി അറിയുന്ന ആളാണെന്ന് ആ പയ്യനും മനസിലായി തുടങ്ങി.. ചുറ്റും ഉള്ള ആളുകളുടെ എണ്ണം കൂടി, ലക്ഷ്മിയമ്മയും മക്കളും ഒഴികെ എല്ലാവരും ഇവരെ ആവേശത്തിൽ പ്രോത്സാഹിപ്പിച്ചു..
പോര് കോഴികളെ പോലെ പട വെട്ടുന്ന രണ്ടു പയ്യന്മാർ, അത് കണ്ടു ആസ്വദിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചും കയ്യടികളും കുക്കിവിളികളുമായി ചുറ്റിനും കൂടിയ കുറെ ഇരുകാലി മൃഗങ്ങൾ...
വേദനയും ആളുകളുടെ ബഹളവും കൂടി ദേഷ്യത്തിലായ ആ പയ്യൻ സിദ്ധുവിനെ ലോക്കിട്ട് പിടിക്കാൻ വേണ്ടി കേറി വന്നു, സിദ്ധു ഒഴിഞ്ഞു മാറി അവന്റെ നെഞ്ചിന് തനിക്ക് ഇന്നലെ കിട്ടിയ കണക്കിന് ഒരു കിക്ക് കൊടുത്തു, അവൻ കുനിഞ്ഞു നിന്നു ചുമച്ചു..
അവൻ ഒന്ന് ഡൌൺ ആയെന്നു മനസിലായതോടെ സിദ്ധുവിന്റെ ആറാട്ടായിരുന്നു, അവൻ പഞ്ചിങ് ബാഗിൽ പ്രാക്റ്റീസ് ചെയ്യുന്ന കണക്കിന് എല്ലാ തരം വിദ്യകളും പ്രയോഗിച്ചു...
ഇടികൊണ്ട് അവന് നിക്കാക്കളി ഇല്ലാതെ ആയി, ഇത്
💬 Comments
View all comments