0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 704

ഈയിടെയായി പകൽ ഉറക്കം തന്നെ... ഓരോ നാശം പിടിച്ച അവസ്ഥ!!

" എണീച്ച്‌ വരാമോ..? "

അവൾ അതേ പോസിൽ തന്നെയാണ്... അവൾക്ക് പഴയ സൗഹൃദം ഇപ്പോഴും ഉണ്ടെന്നു അവൻ അറിയുവാനുള്ള മാർഗം ഇതെല്ലാമാണെന്ന് അവൾ കരുതി... ഇപ്പൊൾ തങ്ങൾക്കിടയിലുള്ള അകലം മാറിക്കിട്ടുവാൻ ഉള്ള ഓരോ ശ്രമങ്ങൾ..

സിദ്ധു മെല്ലെ എഴുന്നേൽക്കുവാൻ തുടങ്ങി, അവൾ മുറിവില്ലാത്ത കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.. അവൻ വേണ്ടെന്നു പറഞ്ഞെങ്കിലും അവൾ വിട്ടില്ല.

" അമ്മ മൂന്നാല് തവണ വന്നു നോക്കി, പിന്നെ എന്നെ ഏൽപ്പിച്ചതാ.. "

അവൻ നിശബ്ദനായി തുടരുന്നത് കണ്ടു അവൾ അവളുടെ ഭാഗം ക്ലിയർ ആക്കി..

സിദ്ധു ബാത്‌റൂമിൽ പോയി മുഖവും വായും കഴുകി വന്നു..പിടിക്കാൻ അവൾ നോക്കിയെങ്കിലും അവൻ വഴങ്ങിയില്ല..

തിരിച്ചു വന്ന്‌ കസേരയിൽ ഇരുന്ന് അവൾ വിളമ്പിയ ചോറും കറികളും നന്നായി തന്നെ അകത്താക്കി..

കഴിച്ചു കഴിഞ്ഞ് എണീറ്റപ്പോളും അവൾ സഹായിക്കാനായി ചെന്നെങ്കിലും അവൻ കൈ കൊണ്ടു തടഞ്ഞു.. പക്ഷെ മുന്നോട്ട് നടക്കുന്നതിനിടയിൽ അവന്റെ മുണ്ട് അഴിഞ്ഞു ... എച്ചിൽ ഉള്ള കൈ കൊണ്ട് തൊടാൻ ആവാത്തതിനാൽ മറു കൈ കൊണ്ടു മുണ്ട് തടഞ്ഞുകൊണ്ടും എച്ചിൽ കൈകൊണ്ടു കണ്ട്രോൾ ചെയ്തുകൊണ്ടും സിദ്ധു ദയനീയമായി നീതുവിനെ നോക്കി...അത് ചെയ്യുമ്പോളെല്ലാം അവന് മുറിവ് വേദന എടുക്കുന്നുണ്ടായിരുന്നു..

പാത്രമെടുക്കാൻ തയ്യാറെടുത്ത നിന്നിരുന്ന നീതു അവന്റെ പരാക്രമങ്ങൾ കണ്ടു പൊട്ടി ചിരിച്ചു...ചിരിയൊന്നു അടങ്ങിയപ്പോൾ അവനരികിൽ വന്ന്‌ കൈ കെട്ടി നിന്നെകൊണ്ട് മുഖത്തേക്ക് നോക്കി..

" ഞാൻ തൊട്ടാൽ ഇനി പ്രശ്നണ്ടോ..ഭയങ്കര അയിത്തം ആയിരുന്നല്ലോ..?? "

കളിയാക്കികൊണ്ടാണ് ചോദ്യം....അവൻ ഒന്ന് നിശ്വസിച്ചുകൊണ്ട് ചിരിച്ചു

💬 Comments

View all comments