Chapter Title : നീലക്കൊടുവേലി 4 [Fire blade]
ചോദിച്ചത്..
" ഇത് കണ്ടോ... അന്ന് എനിക്ക് കിട്ടിയ സമ്മാനമാണ്.. എന്നെ ശുശ്രുഷിക്കാൻ ആരും വന്നിട്ടില്ല... "
അവൾ ബനിയന്റെ വശം കുറച്ചു പൊന്തിച്ചു അവൾക്ക് കിട്ടിയ മുറിപ്പാട് കാണിച്ചുകൊടുത്തു..
അവളുടെ സ്വർണ നിറമുള്ള അണിവയറിന്റെ സൈഡിൽ നീണ്ട ഒരു പാട്, ആഴം കുറഞ്ഞതാണ്, എങ്കിലും എപ്പഴും തട്ടുന്ന സ്ഥലമായത്കൊണ്ട് വേദന ഉണ്ടാകും...അവൻ ആ മുറിവിലൂടെ പതിയെ വിരലോടിച്ചു, പക്ഷെ തടഞ്ഞില്ല
അവൾ എരിവ് വലിക്കുന്നത് അവൻ അറിഞ്ഞു.. ഒപ്പം അവളുടെ കുഞ്ഞു രോമങ്ങൾ ഹർഷാരവത്തോടെ എണീറ്റു നിൽക്കുന്നതും..
" ഇതെപ്പോ...?? "
അവന് ഇതെപ്പോ സംഭവിച്ചെന്നു പിടുത്തം കിട്ടിയില്ല..
" അന്ന് ബ്ലേഡ് വെച്ചിട്ടാണ് അവനെന്നെ...... "
അവൾ അത്രയും പറഞ്ഞു നിർത്തി, കണ്ണിൽ നീർതിളക്കം...അവൻ കയ്യെടുത്തു മാറ്റി..
" അപ്പൊ കൊടുത്തത് കുറഞ്ഞുപോയോ....? "
അവൻ സ്വയം ചോദിച്ചതാണ്, പക്ഷെ അവൾ കേട്ടിരുന്നു..
" ഇല്ല....എന്റെ മനസമാധാനത്തിനുള്ളത് ആയിട്ടുണ്ട്... "
സമാധാനത്തോടെ തന്നെയാണ് മറുപടി.... സിദ്ധുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി കളിയാടി..
അന്ന് അവൾ ആസ്വദിചച്ചു നിക്കുകയാണെന്നു കരുതിയ താനെന്തൊരു മണ്ടനാണ് എന്ന് അവനോർത്തു... അവൾ ഒരു മോശം പെൺകുട്ടിയാണെന്നു ഒരു നിമിഷമെങ്കിലും തെറ്റിദ്ധരിച്ചു....
പിന്നീടുള്ള മൂന്നാല് ദിവസങ്ങൾ ഇതിന്റെ ആവർത്തനം തന്നെ ആയിരുന്നു.... രാവിലെ വൈകിയുള്ള എണീക്കൽ, അത് കഴിഞ്ഞ് മുറിവ് മിക്കവാറും ജോലിക്കാരികളിൽ ആരെങ്കിലും വന്നു വെച്ച് കെട്ടിക്കൊടുക്കും, പിന്നെ പുസ്തക വായന, ഉറക്കം, ഭക്ഷണം, ശരീരം തുടക്കൽ, ചായ കുടി, വീണ്ടും ഭക്ഷണം, ഉറക്കം ഇങ്ങനെ ഇങ്ങനെ മുന്നോട്ട് പോയി...
ചെറുതായിരുന്നെങ്കിലും കയ്യിലെ മുറിവ് വെള്ളം നനഞ്ഞിട്ടോ എന്തോ പഴുപ്പ്
💬 Comments
View all comments