0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 683

******************

രാവിലെ കൊതുകിന്റെ കടി സഹിക്കാൻ വയ്യാഞ്ഞാണ് സിദ്ധു എണീറ്റത്.... നേരത്തെ എഴുന്നേൽക്കുന്നതിനോട് അവന് തീരെ താൽപ്പര്യമില്ല, ഇതിപ്പോ ഇങ്ങനൊരു സാഹചര്യം ഉണ്ടായത്കൊണ്ട് വേറെ രക്ഷയില്ല..

എണീറ്റ് നേരെ പോയി മൂത്രമൊഴിച്ച് തിരികെ വന്ന് പടിയിൽ കയറി ഇരുന്നു..ചെറിയൊരു തണുപ്പിൽ അലസമായി അങ്ങനെ ഇരിക്കാൻ നല്ല സുഖം തോന്നി..

വീട്ടിലെ മെത്തയിൽ അല്ലെങ്കിൽ പോലും അവിടെ നിന്നും വളരെ സുഖകരമായ ഉറക്കം ലഭിച്ചത് കൊണ്ട് അവൻ നല്ല ഉന്മേഷത്തോടെയാണ് ഉണ്ടായിരുന്നത്.. റൂമിൽ ഉണർന്നത് പോലെയല്ല,

സൂര്യപ്രകാശം തട്ടി മഞ്ഞിൻകണങ്ങൾ നിന്നിരുന്ന നെല്ലിൻതുമ്പെല്ലാം തിളങ്ങുന്നുണ്ടായിരുന്നു.., ചുറ്റിനും കിളികളുടെയും പല ജീവികളുടെയും ശബ്ദം.. കിടക്കാനും വിശ്രമിക്കാനും കുറച്ചു കൂടി മെച്ചപ്പെട്ട അവസ്ഥ അവിടെ വരുത്തണമെന്ന് സിദ്ധു മനസ്സിൽ ഉറപ്പിച്ചു..

കൊതുകിന്റെ ശല്യം കൂടി ഇല്ലെങ്കിൽ കുറച്ചു സമയം കൂടി കിടക്കേണ്ടതാണ്..എണീറ്റ സ്ഥിതിക്ക്
ചിറക്കലേക്ക് പോയേക്കാമെന്നു അവൻ തീരുമാനിച്ചു..

തിരിച്ചു നടന്നു കൊണ്ടിരിക്കുമ്പോൾ ലഹരി നന്നായി വിട്ടോഴിഞ്ഞില്ലെന്നു ഒരു തോന്നൽ തോന്നി..പിന്നെ തല്ലിന്റെ ബാക്കിപ്പത്രമായി അവിടവിടെ വേദനയും, ചതവും വേറെയും... എല്ലാം കുളിച്ചാൽ ശരിയാകുമെന്ന പ്രതീക്ഷയിലാണ് ബാക്കി ദൂരം നടന്നത്..

പോകുമ്പോൾ പാടത്തു പണിയെടുക്കാനുള്ളവർ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നുണ്ട്, സിദ്ധുവിനെ ഇത്തരത്തിൽ കണ്ടത് അവർക്ക് പല ചോദ്യങ്ങൾ മനസ്സിൽ ഉണ്ടാക്കി... ചിലരെല്ലാം അമ്പലത്തിൽ വെച്ച് നടന്ന കാര്യം അറിഞ്ഞിട്ടുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ലോഗ്യം കാണിച്ചു..

സിദ്ധുവിന്റെ മനസ്സിൽ ഇതൊന്നും ഉണ്ടായില്ല, അവൻ നീട്ടിവലിച്ചു നടന്നു.. ലഹരി ഉപയോഗിച്ചത് ശങ്കരനും ലക്ഷ്മിയമ്മയും അറിയരുതെന്നു മാത്രമേ ആ സമയത്ത് മനസ്സിൽ ഉണ്ടായിരുന്നുള്ളു..

പൂമുഖത്ത് അധികമാരും ഇല്ലെന്നു കണ്ടപ്പോൾ ഒരു സമാധാനം തോന്നി.. മെല്ലെ കോണിപ്പടി

💬 Comments

View all comments