Chapter Title : നീലക്കൊടുവേലി 4 [Fire blade]
കയറി മുകളിൽ എത്തി ....
കട്ടിലിലേക്ക് കാൽ കയറ്റിവെച്ച് കസേരയിൽ ഇരുന്നു.... പല്ല് തേക്കാമെന്നൊരു തോന്നൽ ഉണ്ടായെങ്കിലും എണീറ്റപ്പോൾ ക്ഷീണം വന്നതോടെ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു...
ചെറിയൊരു മയക്കം നടത്തിയപ്പോളാണ് " മോനെ " എന്നൊരു വിളി കേട്ടത്...
" രാത്രി ഇങ്ങോട്ട് പോന്നൂടായിരുന്നോ...? ഒറക്കം ശെരിയാവാത്തത് കണ്ണിൽ അറിയാനുണ്ട്... "
ലക്ഷ്മിയമ്മ സിദ്ധുവിന്റെ മുടിയിലൂടെ തഴുകി.അവർ കുളിച്ചു അമ്പലത്തിൽ പോയി വരുന്ന വരവാകണം...അവൻ അവരെയും നോക്കി ചുമ്മാ പുഞ്ചിരിച്ചു കൊണ്ട് കിടന്നു..ഉറക്കം ശെരി ആവാത്തതല്ല കണ്ണിലെ ചുവപ്പിന് കാരണമെന്ന് അവനല്ലേ അറിയൂ..
" ഈ കുപ്പായമൊക്കെ മാറ്റി പോയി പല്ല് തേച്ചു വരൂ, പ്രാതൽ കഴിഞ്ഞു നന്നായിട്ടൊന്നു ഉറങ്ങിയാൽ ശെരിയാവും.. ഇന്നിനി അമ്പലത്തിലേക്കൊന്നും വരണ്ട.. "
അവർ അത് പറഞ്ഞപ്പോഴാണ് സിദ്ധുവിന് തനിക്ക് തീർക്കേണ്ട ജോലി ഓർമ്മ വന്നത്...
" ലക്ഷ്മിയമ്മ പൊക്കോളൂ, ഞാൻ താഴേക്കു വരാം... ഒന്ന് പല്ലുതേക്കട്ടെ... "
സിദ്ധു കിടക്കയിൽ നിന്നും എണീറ്റു.. അവൻ വരുമെന്ന കണക്കിൽ അവർ താഴേക്ക് പോയി..
പല്ല് തേച്ചു കഴിഞ്ഞ് സിദ്ധു മറ്റൊരു ടി ഷർട്ട് എടുത്തിട്ടു, താഴെ തീന്മേശയിൽ ഉണ്ടായിരുന്ന പുട്ടും കടലയും കഴിച്ചു.. പിന്നെ ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു...
പുറത്തു നിന്ന് എവിടെ നിന്നോ കയറി വന്ന നീതു അവനെ ചാരുകസേരയിൽ കണ്ടപ്പോൾ ഒന്ന് നിന്നു... അവൾ വരുന്നതും നിൽക്കുന്നതും കണ്ടിട്ടും സിദ്ധു അങ്ങോട്ടേക്ക് ശ്രദ്ധിക്കാൻ പോയില്ല..
" സിദ്ധുവേട്ടാ... "
പതിഞ്ഞ വിളി ചെവിയിൽ തറച്ചപ്പോൾ സിദ്ധു അവളെ നോക്കി..
" കുഴപ്പമൊന്നും ഇല്ലല്ലോ..?"
അവൻ ദേഷ്യപ്പെടുമോ എന്ന സംശയത്തിലാണ്
💬 Comments
View all comments